• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ദിര്‍ രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ്,പ്രിയങ്ക മോഡല്‍, തുടക്കമിട്ട് കമല്‍നാഥ്, ഹിന്ദുവോട്ടിലേക്ക്

ദില്ലി: കോണ്‍ഗ്രസിലെ തലമുറ മാറ്റത്തില്‍ ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങളുമായി ടീം പ്രിയങ്ക. അയോധ്യാ വിഷയം ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അതേസമയം പ്രിയങ്ക ഗാന്ധിക്ക് ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്താന്‍ സമ്മര്‍ദമേറുകയാണ്. യുപി കോണ്‍ഗ്രസില്‍ പലരും ഹിന്ദുവോട്ടുകളിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഇത് ഏറ്റെടുക്കാതെ യുപിയില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്ന ഉപദേശം. കമല്‍നാഥ് അയോധ്യയിലെ ഭൂമി പൂജയെ പരസ്യമായി പിന്തുണച്ചു. രാഹുല്‍ ഗാന്ധിയും ഇതേ റൂട്ടിലേക്ക് വരികയാണ്.

കോണ്‍ഗ്രസ് രാഷ്ട്രീയം മാറുന്നു

കോണ്‍ഗ്രസ് രാഷ്ട്രീയം മാറുന്നു

കോണ്‍ഗ്രസ് രാഷ്ട്രീയം മാറുന്നു എന്നാണ് സമീപ ദിവസങ്ങളിലെ പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കമല്‍നാഥ് ഇന്ന് നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് കൃത്യമായി വ്യക്തമാകുന്നതായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെയും ഭൂമി പൂജയെയും കമല്‍നാഥ് സ്വാഗതം ചെയ്തു. ഓരോ ഇന്ത്യക്കാരന്റെയും ആശീര്‍വാദത്തോടെയാണ് രാമക്ഷേത്രം നിര്‍മിക്കുന്നതെന്ന് കമല്‍നാഥ് പറഞ്ഞു. അതേസമയം രാജീവ് ഗാന്ധി രാമക്ഷേത്രം അയോധ്യയില്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നതായി ദിഗ് വിജയ് സിംഗും ആവര്‍ത്തിച്ചു.

ടീം പ്രിയങ്കയുടെ റോള്‍

ടീം പ്രിയങ്കയുടെ റോള്‍

ഹിന്ദുത്വ മോഡിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് യുവ ടീം. ഇതിനെ സീനിയര്‍ നേതാക്കള്‍ എതിര്‍ക്കുന്നില്ല. പ്രിയങ്ക പരസ്യമായി നിലപാട് വ്യക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം. അതില്‍ യുപിയില്‍ വന്‍ ബൂസ്റ്റ് കോണ്‍ഗ്രസിന് നല്‍കുമെന്നാണ് ഇന്റേണല്‍ സര്‍വേയില്‍ പറയുന്നത്. ടീം പ്രിയങ്കയിലെ ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദ എന്നിവര്‍ കോണ്‍ഗ്രസ് മന്ദിര്‍ രാഷ്ട്രീയത്തിലേക്ക് മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. ഭൂപീന്ദര്‍ ഹൂഡ ഹരിയാനയില്‍ നേരത്തെ നിലപാട് അറിയിച്ചതാണ്.

കമല്‍നാഥിന്റെ വഴിയേ

കമല്‍നാഥിന്റെ വഴിയേ

കമല്‍നാഥിന്റെ വഴി തന്നെ പോകാനാണ് പ്രിയങ്ക സൂചിപ്പിക്കുന്നത്. ഇതുവരെ രാമക്ഷേത്ര നിര്‍മാണത്തെയോ ഭൂമിപൂജയെയോ കോണ്‍ഗ്രസ് എതിര്‍ത്തിട്ടില്ല. രാഹുല്‍ ഗാന്ധി പോലും ഒന്നും മിണ്ടിയിട്ടില്ല. അതേസമയം ശിവസേനയും എന്‍സിപിയും ഭൂമി പൂജയെ എതിര്‍ക്കുകയും ചെയ്തു. ശിവസേന തുടക്കം മുതല്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അവര്‍ പോലും എതിര്‍ത്തിട്ടും, കോണ്‍ഗ്രസ് സ്വാഗതം ചെയ്ത് മുന്നോട്ട് പോകുകയാണ്. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മുസ്ലീം പ്രീണനമാണ് എന്ന കാഴ്ച്ചപ്പാടിലെത്തിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം.

ക്ഷേത്ര സന്ദര്‍ശനത്തിലേക്ക്...

ക്ഷേത്ര സന്ദര്‍ശനത്തിലേക്ക്...

പ്രിയങ്ക യുപിയിലെ എല്ലാ ക്ഷേത്രങ്ങളും ഇപ്പോള്‍ തന്നെ സന്ദര്‍ശിച്ച് തുടങ്ങും. അടുത്തിടെ നടന്ന യോഗത്തില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി ഹിന്ദുക്കള്‍ക്ക് പിന്നില്‍ അണിനിരക്കണമെന്നാണ് ആവശ്യപ്പെട്ടത്. യോഗി സര്‍ക്കാരിന്റെ ഹിന്ദുത്വ ഇമേജ് അവര്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും, കോണ്‍ഗ്രസ് ഇപ്പോഴേ മാറി കളിക്കണമെന്നും പ്രിയങ്കയോട് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബ്രാഹ്മണ വിംഗ് ഒക്കെ കോണ്‍ഗ്രസ് ഉണ്ടാക്കിയത്. ഭൂമി പൂജയെ പ്രിയങ്ക പരസ്യമായി പിന്തുണയ്ക്കണമെന്നാണ് ആവശ്യം.

cmsvideo
  Promised Ram rajya, delivered gunda rajya: Rahul Gandhi attacks UP govt | Oneindia Malayalam
  എതിരാളികള്‍ മൗനത്തില്‍

  എതിരാളികള്‍ മൗനത്തില്‍

  പ്രിയങ്ക ഈ തന്ത്രം ഏറ്റെടുക്കാനുള്ള സാഹചര്യം പ്രധാനമായും സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും മൗനമാണ്. ഇവര്‍ക്ക് എന്തെങ്കിലും പറഞ്ഞാല്‍ മുസ്ലീം വോട്ടുകള്‍ നഷ്ടമാകും. എസ്പിയുടെ പരമ്പരാഗത വോട്ടുബാങ്കാണിത്. മുസ്ലീം പ്രീണകരെന്ന കോണ്‍ഗ്രസിന്റെ ഇമേജ് തീര്‍ത്തും ഉപേക്ഷിക്കാന്‍ പറ്റിയ അവസരമായിട്ടാണ് ഇതിനെ പ്രിയങ്ക കാണുന്നത്. കോണ്‍ഗ്രസ് എല്ലാ ഘടകങ്ങളോടും രാമക്ഷേത്രത്തെ എതിര്‍ത്ത് സംസാരിക്കരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിരിക്കുകയാണ്.

  പ്രിയങ്ക അയോധ്യയിലേക്ക്....

  പ്രിയങ്ക അയോധ്യയിലേക്ക്....

  ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം പ്രിയങ്ക ഗാന്ധി അയോധ്യ സന്ദര്‍ശിക്കും. അവിടെ പ്രാര്‍ത്ഥനകളും നടത്തും. ഒരുപക്ഷേ അതിന് മുമ്പ് തന്നെ രാഹുല്‍ അയോധ്യ സന്ദര്‍ശിച്ചേക്കും. ഭൂമി പൂജയ്ക്ക് ക്ഷണിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ് പങ്കെടുക്കണമെന്ന് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ രാഹുലിനെ അറിയിച്ചു. ഉദ്ധവ് താക്കറെയ്‌ക്കൊപ്പം അയോധ്യയിലെത്തണമെന്നായിരുന്നു രാഹുലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഉദ്ധവ് പോകുന്നില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ ലോക്ഡൗണിന് ശേഷം രാഹുല്‍ പോകാനാണ് സാധ്യത. പ്രിയങ്കയ്‌ക്കൊപ്പം രണ്ടാമത്തെ സന്ദര്‍ശനമാകാനും സാധ്യതയുണ്ട്. നേരത്തെ പ്രിയങ്ക അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു.

  ക്രെഡിറ്റ് ഏറ്റെടുക്കും

  ക്രെഡിറ്റ് ഏറ്റെടുക്കും

  രാമക്ഷേത്ര നിര്‍മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ അവസാനത്തെ ടാര്‍ഗറ്റ്. രാജീവ് ഗാന്ധിയാണ് രാമക്ഷേത്രത്തിന്റെ കവാടം തുറന്ന് കൊടുത്തതെന്നാണ് കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ ആള്‍ക്കൂട്ടമാണ് ഇത് ചെയ്തതെന്നും, രാജീവ് നോക്കിനിന്നെന്നുമാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. പക്ഷേ അതൊന്നും കാര്യമാക്കേണ്ടെന്നാണ് സോണിയയോട് സീനിയേഴ്‌സും ജൂനിയേഴ്‌സും ആവശ്യപ്പെട്ടിരിക്കുന്നത്. മേക്ക് ഓവര്‍ പാര്‍ട്ടിക്ക് വേണമെന്നും ഇവര്‍ പറയുന്നു. എല്ലാ നേതാക്കളോടും ഭൂമി പൂജ ലൈവായി ടിവിയില്‍ കാണാനും നിര്‍ദേശമുണ്ട്.

  English summary
  congress moves to mandir politics, priyanka gandhi will implement it in uttar pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X