കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് ആരോഗ്യ പരിശോധനകള്‍ക്കായാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രിയുടെ ആരോഗ്യ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.
'കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ഇന്ന് വൈകുന്നേരം 7 മണിക്ക് സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്ക് അവരെ വിധേയമാക്കയിട്ടുണ്ട്. ഇപ്പോൾ അവരുടെ ആരോഗ്യനില തൃപ്തികരണ്' -ഡോ. ഡി എസ് റാണ (ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ , സർ ഗംഗാ റാം) പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

ചെസ്റ്റ്-ശ്വസനരോഗ വിദഗ്ധനുമായ ഡോ. അരൂപ് കുമാർ ബസുവിന്റെ കീഴിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചതെന്നും ആരോഗ്യ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷയാണ് സോണിയ ഗാന്ധി. അസുഖബാധയെ തുടർന്ന് 2017 ൽ പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നുവെങ്കിലും 2019 മെയ് മാസത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷംരാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്ക് വീണ്ടും പദവി ഏറ്റെടുക്കേണ്ടി വരികയായിരുന്നു.












Click it and Unblock the Notifications