കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ തിരിച്ചെത്തിയാല്‍ ഇനിയും മാറ്റം, കോണ്‍ഗ്രസില്‍ രാഹുലിന്റെ ലിസ്റ്റ്, തരൂരിന് പ്രതീക്ഷ!!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധി ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്താണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പകച്ച് നില്‍ക്കുന്ന സമയം കൂടിയാണിത്. എന്നാല്‍ ഗാന്ധി കുടുംബത്തിന് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. സോണിയക്ക് മുമ്പ് രാഹുല്‍ ദില്ലിയിലേക്ക് തിരിച്ചെത്തി അടുത്ത മാറ്റങ്ങളുടെ വലിയൊരു നിര തന്നെ തയ്യാറാക്കും. സോണിയ തിരിച്ചെത്തുന്നതോടെ രണ്ടാം ഘട്ട മാറ്റങ്ങള്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉണ്ടാവും. ഇത്തവണയും കത്തെഴുതിയവര്‍ ഉണ്ടാവില്ലെന്നാണ് സൂചന. പകരം പുതുമുഖങ്ങള്‍ കൂടുതലായി ഇടംപിടിക്കും.

സോണിയാ ഗാന്ധി തിരിച്ചുവന്നാല്‍...

സോണിയാ ഗാന്ധി തിരിച്ചുവന്നാല്‍...

സോണിയ അധികം വൈകാതെ തന്നെ അമേരിക്കയില്‍ നിന്ന് മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ് തിരിച്ചെത്തും. രാഹുല്‍ അതിന് മുമ്പ് മാറ്റത്തിനുള്ള പട്ടിക തയ്യാറാക്കുമെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും പുതിയ നേതാക്കളെ നിയമിക്കും. കത്തെഴുതിയവരില്‍ ഒരാള്‍ പോലും ഉണ്ടാവില്ലെന്നാണ് സൂചന. ഗുലാം നബി ആസാദിനെ രാജ്യസഭാ ടേം അവസാനിക്കുന്നതിന് പിന്നാലെ വീണ്ടും പരിഗണിക്കില്ലെന്ന് വ്യക്തമാക്കും.

ആരാണ് പകരമാവുക

ആരാണ് പകരമാവുക

രാഹുല്‍ ഗാന്ധിക്ക് ആകെയുള്ള കണ്‍ഫ്യൂഷന്‍ രണ്ട് പേരെ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ്. രാജ്യസഭയിലെ നേതാവായി മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ആനന്ദ് ശര്‍മയും തമ്മിലാണ് മത്സരം. രണ്ട് പേരും സോണിയക്ക് കത്തയച്ചവരാണ്. കോണ്‍ഗ്രസ് ദളിത് ഐഡന്റിറ്റി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. രാഹുല്‍ ഈ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. ആനന്ദ് ശര്‍മ കത്തയച്ചതിന് ശേഷവും പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. അദ്ദേഹം തെറിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഗെ രാജ്യസഭാ കക്ഷി നേതാവാകും.

മൂന്ന് പേര്‍ ആ സ്ഥാനത്തേക്ക്

മൂന്ന് പേര്‍ ആ സ്ഥാനത്തേക്ക്

മൂന്ന് പേരുകള്‍ ലോക്‌സഭാ കക്ഷി നേതാവിന്റെ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരിക്കുകയാണ്. അധീര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷനായി മാറുന്ന സാഹചര്യത്തിലാണ് നേതാവ് മാറുന്നത്. ശശി തരൂരും കൊടിക്കുന്നില്‍ സുരേഷുമാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഒപ്പം മനീഷ് തിവാരിയുമുണ്ട്. നേരത്തെ കത്തയച്ച വിഷയത്തില്‍ കൊടിക്കുന്നില്‍ തരൂരിനെ വിമര്‍ശിച്ചതും ഈ പദവി മുന്നില്‍ കണ്ടാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ കൊടിക്കുന്നിലിനെ നിയമിച്ചാല്‍ അത് നേട്ടമാകുമെന്ന് രാഹുല്‍ കരുതുന്നു. അദ്ദേഹം ദളിത് നേതാവാണ്.

തരൂര്‍ തിരിച്ചെത്തുമോ?

തരൂര്‍ തിരിച്ചെത്തുമോ?

തരൂരിനെ പാര്‍ലമെന്ററി കമ്മിറ്റിയിലും വര്‍ക്കിംഗ് കമ്മിറ്റി അഴിച്ചുപണിയിലും രാഹുല്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ കത്ത് വിവാദത്തിന് ശേഷം ഒരാളോടും പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ തരൂര്‍ തയ്യാറായിരുന്നില്ല. രാഹുലിന് അദ്ദേഹത്തോടുള്ള ദേഷ്യം കുറഞ്ഞ് വരുന്നുണ്ട്. കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര മുഖമാണ് ശശി തരൂര്‍. രാഹുലിന്റെ ടീമിലുള്ള കേരളത്തിലെ യുവാക്കള്‍ അദ്ദേഹത്തെയാണ് പിന്തുണയ്്ക്കുന്നത്. ഹൈക്കമാന്‍ഡിലും തരൂരിനെ പിന്തുണയ്ക്കുന്നവര്‍ ഏറെയുണ്ട്. കെസി വേണുഗോപാലിന്റെ പിന്തുണ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. രാഹുലിന്റെ താല്‍പര്യം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ഡാറ്റ ടീമിലേക്ക് പ്രമുഖന്‍

ഡാറ്റ ടീമിലേക്ക് പ്രമുഖന്‍

രാഹുലിന്റെ ഡാറ്റ ടീമും ഈ പ്രഖ്യാപനത്തില്‍ മാറും. മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ 2014 മുതല്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് കൈവശം വെച്ചിരിക്കുന്നത്. സുര്‍ജേവാല കര്‍ണാടകത്തിന്റെ ചുമതലയിലേക്ക് മാറി. വരാന്‍ പോകുന്നത് മൂന്ന് നേതാക്കളാണ്. സച്ചിന്‍ പൈലറ്റ്, പവന്‍ ഖേര, ദിവ്യ സ്പന്ദന എന്നിവരുടെ പേരുകളാണ് മുന്നിലുള്ളത്. സച്ചിന് സോഷ്യല്‍ മീഡിയയില്‍ മികച്ച നേട്ടമുണ്ടാക്കിയ നേതാവാണ്. പവന്‍ ഖേര ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവാണ്. ദിവ്യ സ്പന്ദന കോണ്‍ഗ്രസിലേക്ക് ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് തന്നെയാണ് കൂടുതല്‍ സാധ്യതയുള്ളത്.

റിസര്‍ച്ച് വിഭാഗം

റിസര്‍ച്ച് വിഭാഗം

കോണ്‍ഗ്രസിലെ റിസര്‍ച്ച് വിഭാഗം വലിയ പ്രതീക്ഷയോടെ രാഹുല്‍ കാണുന്നത്. രണജിത്ത് മുഖര്‍ജി ഇതിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി. രാജീവ് ഗൗഡിയെ പകരം കൊണ്ടുവരാനാണ് സാധ്യത. പുതുമുഖങ്ങള്‍ ഈ വിഭാഗത്തിലേക്ക് ധാരാളമെത്തും. എല്ലാം ടീം രാഹുലില്‍ നിന്നാണ്. ഗൗരവ് വല്ലഭ്, അമിതാഭ് ദുബെ, എന്നിവര്‍ക്ക് നിയന്ത്രണാധികാരം നല്‍കാനാണ് രാഹുല്‍ ഒരുങ്ങുന്നത്. ജയറാം രമേശ്, അഹമ്മദ് പട്ടേല്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ ഈ കമ്മിറ്റിയുടെ ഭാഗമാവും. കൂടുതല്‍ ക്ലീന്‍ ഇമേജുള്ളവര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണ്.

Recommended Video

cmsvideo
Narendra Modiji, why so scared? Asks Rahul Gandhi | Oneindia Malayalam
കോണ്‍ഗ്രസില്‍ മാത്രമല്ല.....

കോണ്‍ഗ്രസില്‍ മാത്രമല്ല.....

രാഹുലിന്റെ മാറ്റം കോണ്‍ഗ്രസില്‍ മാത്രമല്ല. യൂത്ത് കോണ്‍ഗ്രസിനും നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയനിലും മാറ്റങ്ങള്‍ വരും. രാഹുലിന്റെ അടുപ്പക്കാരനായ കൃഷ്ണ അല്ലവാരുവിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. റുച്ചി ഗുപ്തയ്ക്കാണ് ദേശീയ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചുമതല. ഇവര്‍ രണ്ടുപേരും പാരലെലായി ഈ സംഘടനകളെ നയിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഇപ്പോഴുള്ള മാറ്റത്തില്‍ സീനിയേഴ്‌സ് തൃപ്തരല്ല. എന്നാല്‍ തനിക്ക് വേണ്ടവരെ ഉപയോഗിച്ച് പുതിയൊരു കോണ്‍ഗ്രസ് ഉണ്ടാക്കുക എന്ന രാഹുലിന്റെ ഫോര്‍മുല കൃത്യമായി നടപ്പായിരിക്കുകയാണ്.

English summary
congress set for more changes, rahul gandhi will include more young faces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X