കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ബില്‍ കുത്തകകളെ ഇല്ലാതാക്കില്ലേ? കോണ്‍ഗ്രസില്‍ ചോദ്യമുയരുന്നു, സഞ്ജയ് ജായുടെ വെല്ലുവിളി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ കാര്‍ഷിക ബില്ലിനെ ചൊല്ലി പ്രശ്‌നങ്ങള്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ തന്നെയാണ് ഈ ബില്ലിലും ഉള്ളതെന്നാണ് കണ്ടെത്തല്‍. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സീനിയര്‍ നേതാവ് സഞ്ജയ് ജായാണ് ഇതിനെ എതിര്‍ക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പാര്‍ട്ടികളും ഒരേപോലെയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങളെ കാണുന്നതെന്നും സഞ്ജയ് ജാ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനുള്ളില്‍ വിള്ളല്‍

കോണ്‍ഗ്രസിനുള്ളില്‍ വിള്ളല്‍

കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. രാഹുല്‍ ഗാന്ധിയുടെ നയമാണ് നേതാക്കള്‍ നടപ്പാക്കുന്നതെന്ന് സീനിയേഴ്‌സിന് പരാതിയുണ്ട്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന പരാതിയാണ് ഉള്ളത്. അതുകൊണ്ട് വളരെ സൂക്ഷിച്ച് ബില്ലിനെ നേരിടണമെന്ന് സീനിയേഴ്‌സ് പറയുന്നു. എന്നാല്‍ ചിദംബരത്തെ പോലുള്ളവര്‍ രൂക്ഷമായി തന്നെ കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നുണ്ട്. രണ്ട് തട്ടിലായത് കോണ്‍ഗ്രസിന്റെ പോരാട്ടത്തെ ദുര്‍ബലമാക്കുന്നു.

എതിര്‍പ്പ് സീനിയേഴ്‌സില്‍ നിന്ന്

എതിര്‍പ്പ് സീനിയേഴ്‌സില്‍ നിന്ന്

കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകര്‍, നമ്മള്‍ ആവശ്യമുള്ളപ്പോള്‍ മോദിയെ വിമര്‍ശിക്കുന്നത് ഗുണകരമായിരിക്കും. അത് വളരെ ആവശ്യമാണ്. എന്നാല്‍ അത് മനസ്സില്‍ നിന്ന് വിട്ടുപോവാത്ത കാര്യമായി മാറരുത്. ഒരു വ്യക്തിയെ മാത്രം വിമര്‍ശിക്കുക എന്നതില്‍ കേന്ദ്രീകരിച്ച് വിമര്‍ശനം മാറരുതെന്ന് സഞ്ജയ് ജാ പറഞ്ഞു. കര്‍ഷക ബില്ല് നടപ്പായാല്‍ അത് കുത്തകകളെ കാര്‍ഷിക മേഖലയില്‍ നിന്ന് ഇല്ലാതാക്കില്ലേ. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കില്ലേ? ഞാന്‍ പറഞ്ഞത് ശരിയാണെങ്കില്‍ കോണ്‍ഗ്രസ് കര്‍ഷക ബില്ലിനെ പിന്തുണയ്ക്കണമെന്നും സഞ്ജയ് ജാ പറഞ്ഞു.

രണ്ടും ഒരുപോലെ

രണ്ടും ഒരുപോലെ

കോണ്‍ഗ്രസും ബിജെപിയും കര്‍ഷക ബില്ലില്‍ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സഞ്ജയ് ജാ പറഞ്ഞു. എബിഎംസി നിയമത്തെ ഇല്ലാതാക്കുമെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ഇക്കാര്യം നിര്‍ദേശിച്ചത്. കാര്‍ഷിക വിപണികള്‍ ദേശീയ തലത്തില്‍ ഉയര്‍ന്ന് വരുന്നത് നല്ലൊരു നീക്കമാണ്. സ്വാഗതാര്‍ഹമാണെന്നും, എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് നാണക്കേടാണെന്നും ജാ പറഞ്ഞു.

ബിജെപിയില്‍ നിന്ന് പിന്തുണ

ബിജെപിയില്‍ നിന്ന് പിന്തുണ

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഒരാല്‍ മാത്രമാണ് ശരിക്കും വായിച്ചത്. അദ്ദേഹമത് ഓര്‍മിക്കുന്നുണ്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രണ്ട് നിലപാടാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം തന്നെ പാര്‍ലമെന്റ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇപ്പോള്‍ വിദേശത്താണ്. കര്‍ഷകരെ ശക്തിപ്പെടുത്തുന്നതിനായ വലിയ പ്രാധാന്യമേറിയ കാര്യങ്ങളാണ് പാര്‍ലമെന്റില്‍ ഇപ്പോള്‍ നടക്കുന്നതെന്നും മാളവ്യ പറഞ്ഞു.

രാഹുലിന്റെ നയം

രാഹുലിന്റെ നയം

കര്‍ഷകര്‍ക്ക് അനുകൂലമായ രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ വലിയ പങ്ക് കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപിക്കെതിരെ നടത്തുന്ന പ്രക്ഷോഭം നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഇതിലൂടെ വന്‍ നേട്ടം കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മോദിയുടെ വോട്ടുബാങ്കില്‍ ഇത് വിള്ളലൊന്നും ഏല്‍പ്പിക്കില്ല. കാരണം പ്രാദേശിക കക്ഷികള്‍ക്കാണ് ഇതിന്റെ ബാധ്യത വരിക. പക്ഷേ സംസ്ഥാനങ്ങളില്‍ ചിലപ്പോള്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവും.

രാജ്യസഭയിലേക്ക് നീക്കം

രാജ്യസഭയിലേക്ക് നീക്കം

കോണ്‍ഗ്രസ് രാജ്യസഭയില്‍ ഈ ബില്ലിനെ പരാജയപ്പെടുത്താനുള്ള നീക്കത്തിലാണ്. ടിആര്‍എസ് അടക്കമുള്ള കക്ഷികള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 122 വോട്ടുകളാണ് വേണ്ടത്. എന്‍ഡിഎയ്ക്ക് 105 വോട്ടുകള്‍ ഉണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നൂറിനടുത്ത് വോട്ടുകളുമുണ്ട്. ഇതോടെ മത്സരം കടുപ്പമേറിയതായി മാറിയിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് നീക്കം വിജയകരമാകുമോ എന്ന് ഉറപ്പില്ല. പത്ത് എംപിമാര്‍ക്ക് കോവിഡ് അടക്കം ബാധിച്ചതിനാല്‍ ബില്‍ രാജ്യസഭയില്‍ പാസാകുമ്പോള്‍ ഭൂരിപക്ഷത്തിന്റെ തോത് കുറയും. പ്രതിപക്ഷത്തിന്റെ കരുത്തും ചോരും.

രണ്ട് സംസ്ഥാനങ്ങള്‍ മാത്രം

രണ്ട് സംസ്ഥാനങ്ങള്‍ മാത്രം

പഞ്ചാബും ഹരിയാനയും മാത്രമാണ് കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഒപ്പം തെലങ്കാനയുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇത്ര ശക്തമായ രീതിയില്‍ പ്രക്ഷോഭമില്ല. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ഇതുവരെ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബിജെപിക്ക് കാര്യങ്ങള്‍ സേഫാണ്. പഞ്ചാബില്‍ ബിജെപി വലിയ കക്ഷിയല്ല. അവിടെ അകാലിദളിന് നഷ്ടപ്പെടാനുള്ളത്. അത് തന്ത്രപരമായ നീക്കത്തിലൂടെ അവര്‍ മറികടന്നിട്ടുണ്ട്. ഹരിയാനയില്‍ കര്‍ഷകര്‍ ബിജെപിക്കൊപ്പമല്ല. അവിടെ ജെജെപിക്കാണ് നഷ്ടമുണ്ടാവുക.വ

English summary
congress split on farm bill, sanjay jha question party stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X