കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തരമൊരു വാക്ക് പോലും രാഹുല്‍ പറഞ്ഞിട്ടില്ല: മാധ്യമ വാര്‍ത്തകളില്‍ വീഴരുതെന്ന് സുര്‍ജേവാല

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല. നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് രണ്‍ദീപ് സിങ് സുര്‍ജേവാല വിശദീകരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്നും അത്തരത്തിലൊരു വാക്ക് പോലും ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളില്‍ നേതാക്കളും പ്രവര്‍ത്തരും തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്പരം പോരടിക്കുന്നത് കോണ്‍ഗ്രസിനെ വേദനിപ്പിക്കുകയും ചെയ്യുന്നതിന് പകരണം മോദി സര്‍ക്കാറിന്‍രെ നിര്‍ദ്ദയമാ ഭരണത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടതെന്നും സുര്‍ജേവാല പ്രതികരിച്ചു.

 rahulssd

Recommended Video

cmsvideo
കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam

സോണിയ ഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് ഇത്തരമൊരു കത്ത് നല്‍കിയത് ഉചിതമായില്ലെന്നും കത്തെഴുതിയവര്‍ സഹായിച്ചത് ബിജെപിയെ ആണെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞുവെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. ഇതിന് പിന്നാലെ രാഹുലിന്‍റെ പ്രസ്താവനയ്ക്കെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്ത് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വരികയും ചെയ്തു.

ട്വിറ്ററിലൂടെയായിരുന്നു കപില്‍ സിബലിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു ... മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു ... എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള കപില്‍ സിബലിന്‍റെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രം- പരിഹാസവുമായി ഷാഫി പറമ്പില്‍മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രം- പരിഹാസവുമായി ഷാഫി പറമ്പില്‍

അതേസമയം, രാഹുല്‍ നേരിട്ട് വിളിച്ചതിന് പിന്നാലെ കപില്‍ സിബല്‍ വിവാദ ട്വീറ്റ് പിന്‍വലിച്ചു. താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി തന്നെ വ്യക്തിപരമായി അറിയിച്ചതുകൊണ്ട് ആ വിഷയത്തില്‍ ഇട്ട ട്വീറ്റ് താന്‍ പിന്‍വലിച്ചതെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.

ആദ്യം തലോടല്‍ പിന്നെ തല്ലല്‍; പിസി ജോര്‍ജിന് കയ്യടിച്ച് വെട്ടിലായി ഭരണപക്ഷവും പ്രതിപക്ഷവുംആദ്യം തലോടല്‍ പിന്നെ തല്ലല്‍; പിസി ജോര്‍ജിന് കയ്യടിച്ച് വെട്ടിലായി ഭരണപക്ഷവും പ്രതിപക്ഷവും

 <strong>കിം ജോങ് ഉന്‍ വീണ്ടും മരിച്ചു !!! സഹോദരി കിം യോ ജോങ് അധികാരത്തിലേക്ക് ... സത്യമോ മിഥ്യയോ</strong> കിം ജോങ് ഉന്‍ വീണ്ടും മരിച്ചു !!! സഹോദരി കിം യോ ജോങ് അധികാരത്തിലേക്ക് ... സത്യമോ മിഥ്യയോ

English summary
congress spokesperson randeep singh surjewala about rahul gandhi's controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X