കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ്ജി നിരോധിച്ചാല്‍ യുവാക്കള്‍ തൊഴില്‍ ചോദിക്കാന്‍ തുടങ്ങും, മോദി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം 47 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. പബ്ജിയും അതിനൊപ്പം നിരോധിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ ഗെയിം കളിക്കുന്നത് അവസാനിപ്പിച്ച്, തൊഴിലില്ലായ്മയെ കുറിച്ച് ചോദിക്കാന്‍ തുടങ്ങുമെന്ന് ഭയന്നാണ് അതില്‍ നിന്ന് പിന്‍മാറിയതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പരിഹസിച്ചു. നേരത്തെ ചൈനീസ് ആപ്പുകളെ നിരോധിച്ചത് ഡിജിറ്റല്‍ സ്‌ട്രൈക്കാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

1

ചൈനയ്‌ക്കെതിരായ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. രണ്ടാം തവണയാണ് ചൈനീസ് ആപ്പുകള്‍ മോദി സര്‍ക്കാര്‍ നിരോധിക്കുന്നത്. ഇതിനെയാണ് കോണ്‍ഗ്രസ് പരിഹസിച്ചത്. യുവാക്കള്‍ ഫാന്റസി ലോകത്തിന് നിന്ന് മാറി ചിന്തിക്കാന്‍ മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പബ്ജി നിരോധിക്കാതിരുന്നത്. അങ്ങനെ ശ്രദ്ധ മാറിയാല്‍ അവര്‍ യഥാര്‍ത്ഥ ലോകത്തിലെ കാര്യങ്ങളെ കുറിച്ച് ചോദിക്കും. പ്രത്യേകിച്ച് തൊഴിലിനെ കുറിച്ചാവും ചോദ്യം. അത് വലിയ പ്രശ്‌നമായി സര്‍ക്കാരിന് മാറുമെന്നും സിംഗ്‌വി പഞ്ഞു.

Recommended Video

cmsvideo
47 More Chinese Mobile Apps Banned In India | Oneindia Malayalam

ഓരോ ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകളാണ് ഇന്ത്യ വിലക്കിയത്. നേരത്തെ നിരോധനമേര്‍പ്പെടുത്തിയ ആപ്പുകളുടെ പകര്‍പ്പുകളാണ് ഇവ. ഒരേ കമ്പനി തന്നെയാണ് ഇതിന്റെ മറ്റ് പതിപ്പുകളും ഇറക്കുന്തന്. ടിക് ലോക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ് എന്നിവയാണ് ഇതില്‍ പ്രമുഖ ആപ്പുകള്‍. നേരത്തെ മോദി സര്‍ക്കാര്‍ 250 ചൈനീസ് ആപ്പുകള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇവയെ നിരോധിക്കേണ്ട ആപ്പുകളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രമുഖ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയും ഉണ്ടായിരുന്നു.

രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഗെയിമാണ് പബ്ജി. ദക്ഷിണ കൊറിയന്‍ കമ്പനിയാണ് ഈ ഗെയിം ഡെവലെപ് ചെയ്തത്. എന്നാല്‍ ഇതില്‍ കൂടുതല്‍ നിക്ഷേപം ചൈനീസ് കമ്പനിയാണ് ടെന്‍സെറ്റില്‍ നിന്നാണ്. ചൈനീസ് ആപ്പുകളോ അതല്ലെങ്കില്‍ ചൈനീസ് കമ്പനികള്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്ന ആപ്പുകളോ നിരോധിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ വന്‍ പോപ്പുലാരിറ്റി ഉള്ളതിനാല്‍ ചൈനയ്ക്ക് ആപ്പ് നിരോധിക്കുന്നത് വലിയ തിരിച്ചടിയാവുമെന്ന് കണക്കുകൂട്ടലുണ്ടായിരുന്നു. നിലവില്‍ പബ്ജിയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഇവ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്.

English summary
congress trolls modi government on chinese app ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X