കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ബ്രിഗേഡിന്റെ രക്ഷയ്‌ക്കെത്തി കോണ്‍ഗ്രസ്... പരസ്യമായ പോര് വേണ്ട, പാര്‍ട്ടിക്കുള്ളില്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ രാഹുല്‍ ബ്രിഗേഡിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തടയിടാന്‍ ഹൈക്കമാന്‍ഡ്. നേതാക്കളുടെ ട്വിറ്റര്‍ വാറിന് മറുപടിയുമായി പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. പാര്‍ട്ടിക്കുള്ളിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ പറയേണ്ടത്. അല്ലാതെ പരസ്യമായി ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയല്ലെന്നും സുര്‍ജേവാല പറഞ്ഞു. യുപിഎ ഭരണവും അതിന്റെ നേതൃത്വവും മികച്ചതായിരുന്നു. മന്‍മോഹന്‍ സിംഗ് അടക്കമുള്ളവരായിരുന്നു അന്ന് രാജ്യത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചത്. അന്നാ ഹസാരെയുടെ സമരം ശരിക്കും ബിജെപിയുടെ ഗൂഢാലോചനയായിരുന്നു. ആ സമരത്തിന്റെ നേതാക്കള്‍ ഇന്ന് എന്താണ് ചെയ്യുന്നതെന്നും സുര്‍ജേവാല ചോദിച്ചു.

1

കോണ്‍ഗ്രസില്‍ ജനാധിപത്യം ഇപ്പോഴുമുണ്ട്. ആരും നിര്‍ബന്ധപൂര്‍വം വിരമിച്ചിട്ടില്ലെന്നും സുര്‍ജേവാല പറഞ്ഞു. പാര്‍ട്ടിയിലെ യുവാക്കളും സീനിയേഴ്‌സും ഒറ്റക്കെട്ടായി നിന്ന് കോവിഡിനെതിരെ പൊരുതണമെന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്. 18 ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് നില്‍ക്കുന്നത്. വിദഗ്ധര്‍ പറയുന്നത് ഇന്ത്യയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അക്കാര്യത്തില്‍ മൗനത്തിലാണെന്നും സുര്‍ജേവാല തുറന്നടിച്ചു.

സീനിയര്‍ നേതാക്കള്‍ യുവാക്കള്‍ക്ക് വഴികാട്ടേണ്ടത് അത്യാവശ്യമാണ്. അതൊരു വലിയ ഉത്തരവാദിത്തമാണ്. ഞാന്‍ കോണ്‍ഗ്രസിലെ സീനിയര്‍, ജൂനിയര്‍ നേതാക്കളോട് മോദി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ഉറച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുകയാണ്. രാജ്യത്തിന് ഇത് പരീക്ഷണ കാലമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണ്. മോദി സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കുന്നത് വളരെ മോശപ്പെട്ട രീതിയിലാണ്. ചൈനയ്‌ക്കെതിരെ അടക്കമുള്ള നമ്മുടെ പോരാട്ടം ഒറ്റക്കെട്ടായി വേണം. അതാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹമെന്നും സുര്‍ജേവാല പറഞ്ഞു.

രാജീവ് സതവിനെതിരെയുള്ള പരാമര്‍ശങ്ങളെ സുര്‍ജേവാല തള്ളി. കപില്‍ സിബലിനെയും ചിദംബരത്തെയും സതാവ് രൂക്ഷമായി വിമര്‍ശിച്ചെന്നുള്ള വാദത്തെയും സുര്‍ജേവാല തള്ളി. പാര്‍ട്ടിക്കുള്ളില്‍ എന്ത് കാര്യവും ചര്‍ച്ച ചെയ്യുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. ട്വിറ്ററില്‍ പല നേതാക്കളും കഴിഞ്ഞ ദിവസം യുവനേതാക്കള്‍ക്കെതിരെ വന്നത് തീര്‍ത്തും തെറ്റായ നടപടിയാണ്. അത് പാര്‍ട്ടിയുടെ ഐക്യത്തെ തകര്‍ക്കുന്ന ഘടകമാണ്. ഈ സമയം പാര്‍ട്ടിക്ക് വേണ്ടത് ഐക്യമാണ്. മുമ്പ് നമുക്ക് സംഭവിച്ച തോല്‍വിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ നിന്നാണ് പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ സാധിക്കുകയെന്നും സുര്‍ജേവാല പറഞ്ഞു.

English summary
congress warns leaders against twitter war says it will destroy unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X