കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മെഗാ യുപിഎ ഒരുങ്ങുന്നു, രാജ്യസഭാ ഉപാധ്യക്ഷ പദവി ഡിഎംകെയ്ക്ക്, ഒരൊറ്റ വെല്ലുവിളി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള തന്ത്രം വിജയമാകുന്നു. പ്രതിപക്ഷത്തിന്റെ സീറ്റ് പിടിച്ചെടുക്കാതെ സഖ്യകക്ഷിക്ക് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത് മെഗാ യുപിഎയെ കൊണ്ടുവരാനുള്ള ഒരുക്കമാണ്. 2004 മോഡലില്‍ പല കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതി ഇത്തവണയും സോണിയ തന്നെ കൊണ്ടുവരികയാണ്. രാഹുലിനെ കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കമാണിത്. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ സോണിയ തിരിച്ചുവരുന്നതോടെ എല്ലാ നീക്കങ്ങളും വീണ്ടും ശക്തമാകും.

കോണ്‍ഗ്രസിന്റെ മെഗാ നീക്കം

കോണ്‍ഗ്രസിന്റെ മെഗാ നീക്കം

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഡിഎംകെയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നിലവില്‍ യുപിഎയിലെ ഏറ്റവും വലിയ കക്ഷിയാണ് ഡിഎംകെ. ഇവര്‍ക്കുള്ള പിന്തുണ തേടിയാണ് സോണിയ ഇറങ്ങുന്നത്. പാര്‍ലമെന്ററി നയരൂപീകരണ ചര്‍ച്ചയില്‍ ഡിഎംകെയ്ക്കുള്ള പിന്തുണ തേടി പ്രതിപക്ഷ കക്ഷികളെ സമീപിക്കാനാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പ്രമുഖ പാര്‍ട്ടികള്‍ യുപിഎയിലേക്ക് വരുമെന്നാണ് സൂചന. സോണിയ വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കും.

മമതയുമായുള്ള അടുപ്പം

മമതയുമായുള്ള അടുപ്പം

മമതാ ബാനര്‍ജിയുമായും ഉദ്ധവ് താക്കറെയുമായും ചേര്‍ന്നുള്ള സോണിയയുടെ യോഗം നേരത്തെ ബിജെപിയെ ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ മമത തയ്യാറാണ്. മമതയെ ഒപ്പം ചേര്‍ത്താല്‍ പല പ്രമുഖ കക്ഷികളും കൂടെ വരാന്‍ തയ്യാറാവും. ബിജു ജനതാദളിനെ ഒക്കെ കോണ്‍ഗ്രസ് ക്ഷണിക്കുന്നുണ്ട്. രാംവിലാസ് പാസ്വാന്റെ എല്‍ജെപി എന്‍ഡിഎ വിടാന്‍ നില്‍ക്കുകയാണ്. ഉദ്ധവിന്റെ ശിവസേന കൂടി വരുന്നതോടെ എളുപ്പത്തില്‍ രാജ്യസഭയില്‍ നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് സാധിക്കും.

ഡിഎംകെ വരുന്നു

ഡിഎംകെ വരുന്നു

ഡിഎംകെ ഒരിടവേളയ്ക്ക് ശേഷം ദേശീയ തലത്തില്‍ വലിയ ശക്തിയായി ഉയരുകയാണ്. സോണിയ ഇവരോട് പ്രതിപക്ഷ കക്ഷികളുടെ സാധ്യത തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റാലിന് കരുണാനിധിയുടെ മകനെന്ന നിലയില്‍ കുറച്ച് വിശ്വാസ്യതയുണ്ട്. ഇവര്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന വാശിയിലാണ്. ഇവര്‍ ഒന്നിച്ചാല്‍ എന്‍ഡിഎയേക്കാള്‍ വളരെ മുന്നിലെത്താന്‍ സാധിക്കും. രാജ്യസഭയില്‍ മുന്‍തൂക്കം പ്രതിപക്ഷ കക്ഷികള്‍ക്കാണ്. അതാണ് സോണിയ പഴയ രീതിയിലുള്ള തന്ത്രമൊരുക്കാന്‍ കാരണം.

എസ്പിയും ബിഎസ്പിയും

എസ്പിയും ബിഎസ്പിയും

സമാ്ജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും പിന്തുണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ഇവര്‍ വന്നാല്‍ സഖ്യത്തിന്റെ ശക്തി തന്നെ മാറി മറിയും. എസ്പിക്ക് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ആഗ്രഹമുണ്ട്. കോണ്‍ഗ്രസ് വലിയ രീതിയില്‍ ഇവരെ ആക്രമിക്കുന്നില്ല. എന്നാല്‍ മായാവതി കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഗെലോട്ട് സര്‍ക്കാരിനെതിരെ പോരും, പ്രിയങ്കയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചും, ബിജെപി അനുകൂല നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് ബിഎസ്പി പിന്തുണ കിട്ടാന്‍ സാധ്യതയില്ല.

പ്രധാന വില്ലന്‍

പ്രധാന വില്ലന്‍

സോണിയ ഈ അവസരത്തില്‍ ഏറ്റവുമധികം ഭയക്കുന്നത് അധീര്‍ രഞ്ജന്‍ ചൗധരിയെയാണ്. പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്റെ മുഖമാണ് അദ്ദേഹം. പക്ഷേ കടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് വിരുദ്ധനാണ്. ചൗധരി മമതാ ബാനര്‍ജിയെ കുറിച്ച് വിവാദങ്ങള്‍ ഉന്നയിച്ചാല്‍ ആ നിമിഷം യുപിഎ മഹാസഖ്യം പൊളിയും. സോണിയയുമായുള്ള മമതയുടെ കൂടിക്കാഴ്ച്ചയും ചൗധരി അത്ര നല്ല രീതിയില്‍ അല്ല എടുത്തത്. ബംഗാളില്‍ അദ്ദേഹം എപ്പോഴൊക്കെ എത്തുന്നുവോ അപ്പോഴൊക്കെ മമതയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ നടത്തിയ വിമര്‍ശനങ്ങള്‍ സഖ്യത്തെ പൊളിച്ചത്. അതേ പോലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ ചൗധരി ഉണ്ടാക്കുന്നത്.

സംസ്ഥാനത്തേക്ക് മാറ്റും

സംസ്ഥാനത്തേക്ക് മാറ്റും

ഒരു നേതാവ് ഒരു പോസ്റ്റ് എന്ന പദവി നടപ്പാക്കിയാല്‍ അധീര്‍ രഞ്ജന്‍ ചൗധരി ബംഗാളിലേക്ക് മടങ്ങി പോകും. അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കും. സോമന്‍ മിത്ര അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് അവിടെ ബാക്കിയാണ്. പാര്‍ലമെന്റില്‍ ചൗധരിയുടെ പ്രകടനം അത്ര നന്നായിരുന്നില്ല. കശ്മീര്‍ വിഷയത്തില്‍ അടക്കം ചൗധരിയുടെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. പാര്‍ലമെന്ററി കക്ഷി നേതാവിന്റെ ചുമതല മനീഷ് തിവാരി നല്‍കുമെന്നാണ് സൂചന. എന്നാല്‍ അങ്ങനെ മാറ്റിയാല്‍ ബംഗാളിന് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നില്ലെന്ന സന്ദേശം നല്‍കാനും കളമൊരുക്കുമെന്ന് ആശങ്കയുണ്ട്.

Recommended Video

cmsvideo
Priyanka Gandhi Making New Waves In Congress | Oneindia Malayalam
സോണിയ ലക്ഷ്യമിടുന്നത്

സോണിയ ലക്ഷ്യമിടുന്നത്

സോണിയ ദേശീയ തലത്തില്‍ ഒരു സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പുതിയൊരു തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. നാല് വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. ഇത്രയും സമയം കൊണ്ട് ഒരു സഖ്യത്തിന് വിശ്വാസ്യത ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഇവരുടെ പിന്തുണ നേടാനായാല്‍ അത് രാഹുല്‍ ഗാന്ധിക്കും വലിയ നേട്ടമാകും. സഖ്യത്തില്‍ ശരത് പവാര്‍ അടക്കമുള്ളവര്‍ രാഹുല്‍ വരുന്നതിനോട് എതിര്‍പ്പില്ലാത്തവരാണ്. ചൗധരിയോട് സഖ്യം പൊളിക്കുന്ന യാതൊരു പ്രസ്താവനയും ഉണ്ടാവരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

English summary
congress will support dmk candidate for rajya sabha deputy chairman post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X