കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് ഭൂഷണെതിരായ കോടതയിലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച

Google Oneindia Malayalam News

ദില്ലി: പ്രശസ്ത അഭിഭാഷന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമ‍ര്‍ശത്തിലാണ് പ്രശാന്ത് ഭൂഷണെതിരായി കോടതിയലക്ഷ്യ കേസ് എടുത്തത്. കേസില്‍ ചൊവ്വാഴ്ചയോടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. അവസാന വാദം കേള്‍ക്കല്‍ ദിനത്തിലും അവസരം നല്‍കിയെങ്കിലും മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ തയ്യാറായിരുന്നില്ല. നേരത്തെ മാപ്പ് പറയുന്നതിന് മൂന്ന് ദിവസം കോടതി സമയം നൽകിയിരുന്നെങ്കിലും പ്രശാന്ത് ഭൂഷണ്‍ അതിന് വഴങ്ങിയിരുന്നില്ല.

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയച്ചാല്‍ മതിയെന്നുമായിരുന്നു അന്‍റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചത്. തന്‍റെ വിമര്‍ശനം ഉത്തമബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ഖേദം പ്രകടിപ്പിച്ചാല്‍ അത് മനഃസാക്ഷിയെയും സുപ്രീംകോടതിയെയും അവഹേളിക്കുന്നതിന്‌ തുല്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

prashant-bhushan

താന്‍ കോടതിയില്‍ നിന്ന് ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വിധിക്കുന്ന ഏത് ശിക്ഷയും അനഭവിക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടിരുന്നു. ആരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മര്‍ത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വിധിപറയുക. നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ വൈകാരികമായ പ്രതികരണങ്ങളായിരുന്നു അരുണ്‍ മിശ്രയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിങ്ങള്‍ കാരണം ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ചോദിച്ചത്. സെപ്റ്റംബര്‍ രണ്ടിനാണ് അരുണ്‍ മിശ്ര വിരമിക്കുന്നത്. പ്രശാന്ത് ഭൂഷണിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനായിരുന്നു കോടതിയില്‍ ഹാജരായത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ബിജെപി നേതാവിന്‍റെ മകന്‍റെ 50 ലക്ഷം വിലയുള്ള സൂപ്പര്‍ ബൈക്കില്‍ ഓടിക്കുന്നുവെന്നും മാസ്കും ഹെൽമറ്റും ധരിച്ചിട്ടില്ലെന്നുമുള്ള പ്രശാന്ത് ഭൂഷണന്‍റെ ട്വീറ്റാണ് കോടതയലക്ഷ്യത്തിന് കാരണമായത്. ജൂണ്‍ 29 നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ് പുറത്തു വന്നത്. ഇതിന് പുറമെ സുപ്രീംകോടതിയെ വിമര്‍ശിച്ച് മറ്റൊരു ട്വീറ്റും പ്രശാന്ത് ഭൂഷണ്‍ നേരത്തെ പങ്കുവെച്ചിരുന്നു.

അനില്‍ നമ്പ്യാരെ തഴയാന്‍ ബിജെപി; പ്രതിരോധം മുരളീധരന് മാത്രം, ജനത്തിന്‍റെ കാര്യത്തില്‍ രണ്ടഭിപ്രായംഅനില്‍ നമ്പ്യാരെ തഴയാന്‍ ബിജെപി; പ്രതിരോധം മുരളീധരന് മാത്രം, ജനത്തിന്‍റെ കാര്യത്തില്‍ രണ്ടഭിപ്രായം

'നിങ്ങള്‍ക്ക് ബിജെപിയെ പേടിയുണ്ടാകാം , അതിനു എല്‍ഡിഎഫ് സര്‍ക്കാരിന് മേല്‍ കുതിര കയറരുത്''നിങ്ങള്‍ക്ക് ബിജെപിയെ പേടിയുണ്ടാകാം , അതിനു എല്‍ഡിഎഫ് സര്‍ക്കാരിന് മേല്‍ കുതിര കയറരുത്'

English summary
contempt Court case against Prashant Bhushan; The Supreme Court will sentencing on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X