Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നു; മരണം 35000 ലേറെ

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങളിലെ കഴിഞ്ഞ 24 മണിക്കുറിലെ കണക്കുകള്‍ പുറത്ത് വന്നതോടെയാണ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നത്. മരണനിരക്ക് 35000 ത്തിന് മുകളിലും എത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ എട്ട് മണിക്കാണ് പുതിയ കണക്കുകള്‍ പുറത്തുവിടുന്നത് എന്നതിനാല്‍ അവരുടെ വെബ്സൈറ്റില്‍ ഇപ്പോഴും രോഗികളുടെ എണ്ണം 15,83,792 ആണ്. മരണ നിരക്ക് 34968 ഉം ആണ്. അതേസമയം സുഖം പ്രാപിച്ചവരുടെ എണ്ണം പത്തംലക്ഷം കടന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 52,123 പുതിയ കൊവിഡ് കേസുകളാണ് റിപ്പോട്ട് ചെയ്തത്. ഇതേ കാലയളവില്‍ 775 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരഷ്ട്രയില്‍ ഇന്ന് മാത്രം 11147 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ദില്ലിയില്‍ 1093 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ഇന്ന് 5864 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5295 പേര്‍ രോഗമുക്തരായി. 97 മരണമാണ് ഒടുവിൽ റിപ്പോർട്ട് ചെയ്തത്. 57962 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. ചെന്നൈയിൽ പുതുതായി 1175 രോഗികൾ. കോയമ്പത്തൂർ 303, കന്യാകുമാരി 248, തേനി 261 പുതിയ രോഗികൾ. കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.പുതുതായി കോവിഡ് പോസിറ്റീവായത് 6128 പേരാണ്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 69, 700ആയി ഉയർന്നു.
ബംഗളുരുവിൽ 2233പുതിയ വൈറസ് ബാധിതർ. 36523കേസുകൾ ബംഗളുരുവിൽ ഉണ്ട്.

 coronavirus1

കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഭാഗികമായ കണക്കാണ് ഇത്.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 17,269,365 ആയി. ഇതുവരെ ആറരലക്ഷത്തിലധികം പേരാണ് മരണപ്പെട്ടത്. ആകെ മരണ സംഖ്യ 671,781 . ലോകത്താകെ 10,783,376 പേർ കൊവിഡ് മുക്തരായി. 5,814,208 കേസുകളാണ് നിലവിലുളളത്. അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,581,127 ആയി. ഇതുവരെ 154,149 പേർ മരിച്ചു. പുതിയതായി13,090 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 309 പുതിയ മരണങ്ങളുണ്ടായി.2,556,207പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ90,212മരണങ്ങളുണ്ടായി. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുളള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ഇന്ത്യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+