കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം, വിശ്വാസ്യതയ്ക്ക് ആദ്യ ഡോസ് ഉപയോഗിക്കുമെന്ന് ഹര്‍ഷവര്‍ധന്‍!!

Google Oneindia Malayalam News

ദില്ലി: കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഉണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. എന്നാല്‍ എപ്പോഴാണ് മരുന്ന് പുറത്തിറക്കുന്നതെന്ന് കൃത്യമായ തിയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് ഭയമോ വിശ്വാസക്കുറവോ ഉണ്ടെങ്കില്‍ താന്‍ തന്നെ ആദ്യ ഡോസ് ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. എപ്പോഴാണോ വാക്‌സിന്‍ സജ്ജമാകുന്നത് അപ്പോള്‍ ഇത് ആരോഗ്യ പ്രവര്‍ത്തകരില്‍ മുതിര്‍ന്ന പൗരന്‍മാരിലും പരീക്ഷിക്കുമെന്ന് ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

1

നേരത്തെ വാക്‌സിന്‍ നിര്‍മാതാക്കളായ ആസ്ട്രസെനെക്കയെ ബ്രിട്ടീഷ് സര്‍ക്കാര്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ നിന്ന് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ഇന്ത്യന്‍ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണങ്ങള്‍ക്കും തടസ്സം നേരിട്ടു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഇവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ആസ്ട്രസെനെക്കയുടെ വിലക്ക് ബ്രിട്ടന്‍ നീക്കിയതോടെ ഇന്ത്യയിലെ പ്രവര്‍ത്തനവും ശക്തമായി. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. വാക്‌സിന്‍ സുരക്ഷ, പണച്ചെലവ്, പ്രൊഡക്ഷന്‍ ടൈംലൈനുകള്‍, എന്നിവ പാലിച്ചിട്ടാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മരുന്ന് ഏറ്റവും ആവശ്യമായവര്‍ക്കാണ് നല്‍കുക. പണമടയ്ക്കാനുള്ള കഴിവുണ്ടോ എന്ന കാര്യത്തിനല്ല പ്രഥമ പരിഗണനയെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. റെംഡിസിവിര്‍ അടക്കമുള്ള മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ഇവര്‍ക്കെതിരെ ശക്തമായ നടപടി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടം നിറഞ്ഞ മേഖലയില് ജോലി ചെയ്യുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കോവിഡ് ആരംഭിച്ചപ്പോള്‍ ഇന്ത്യയില്‍ ഒരു നിര്‍മാണ കമ്പനി പോലും പിപിഇ കിറ്റുകള്‍ മികച്ച രീതിയില്‍ നിര്‍മിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് നമുക്ക് തദ്ദേശീയമായി പിപിഎ കിറ്റുകള്‍ ഉണ്ടാക്കുന്ന 110 നിര്‍മാണ കമ്പനികളുണ്ട്. ഇന്ത്യ കോവിഡ് പ്രതിരോധ സംവിധാനങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയെന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ ആവശ്യകതകള്‍ക്കനുസരിച്ച് സഹായം നല്‍കാനും സാധിക്കുന്ന രാജ്യമായി മാറിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് രോഗികളില്‍ നിന്ന് അമിതമായി പണം ഈടാക്കരുതെന്ന് സ്വകാര്യ ആശുപത്രികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

English summary
covid vaccine may be ready in 2021 says union health minister harsh vardhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X