കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിയുടെ പിഎ ചമഞ്ഞ് വന്‍ തട്ടിപ്പ്

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ദ്ധനന്റെ പി എ ചമഞ്ഞ് ഒരാള്‍ ദില്ലിയില്‍ വന്‍ തട്ടിപ്പ് നടത്തിയതായി പരാതി. കേന്ദ്രമന്ത്രിയുടെ മരുമകളുടെ വിവാഹത്തിന് സാധനങ്ങള്‍ വേണമെന്ന് പറഞ്ഞാണ് മൂന്നംഗസംഘം ദില്ലിയില്‍ തട്ടിപ്പ് നടത്തിയത്. കേന്ദ്രമന്ത്രിയുടെ പേര് പറഞ്ഞതിനാല്‍ കച്ചവടക്കാരും സംശയിച്ചില്ല. പോരാത്തതിന് ചെക്ക് കൊടുത്താണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്.

അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയപ്പോഴാണ് പരാതിക്കാര്‍ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പേര് പറഞ്ഞ് ആള്‍ക്കാരെ പറ്റിച്ച രവി പ്രകാശ് തിവാരി, ഗഗന്‍ മിശ്ര, ലളിത് കുമാര്‍ എന്നിവരാണ് പിടിയിലായത്. പഹര്‍ഗഞ്ച്, തിലക് നഗര്‍, ഉത്തം നഗര്‍ സ്വദേശികളാണ് ഇവര്‍.

delhi-map

സെപ്റ്റംബര്‍ 22 ന് ചാന്ദ്‌നി ചൗക്കിലെ ഒരു വ്യാപാരിയാണ് പരാതിയുമായി ആദ്യം പോലീസിനെ സമീപിച്ചത്. കിലോക്കണക്കിന് കശുവണ്ടി, നെയ്യ്, കടല തുടങ്ങിയവയാണ് ഇയാളില്‍നിന്നും സംഘം തട്ടിയത്. ജസ്റ്റ് ഡയലില്‍ നിന്നും നമ്പര്‍ എടുത്താണ് തട്ടിപ്പ് സംഘം ഇയാളെ ബന്ധപ്പെട്ടത്. കേന്ദ്രമന്ത്രിയുടെ പി എ ആണ് എന്ന് പരിചയപ്പെടുത്തിയായിരുന്നു സംസാരം. വേറെയും പരാതികള്‍ ഇവര്‍ക്കെതിരെ കിട്ടിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വ്യാപാരികളെ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പുകള്‍. തട്ടിപ്പിലൂടെ വാങ്ങുന്ന സാധനങ്ങള്‍ മൊത്തമായി വിറ്റ് പണമുണ്ടാക്കലായിരുന്നു പരിപാടി. ചാന്ദ്‌നി മഹല്‍ സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാല് ടീമുകളായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഫോണ്‍ വിളികള്‍ ചോര്‍ത്തി പടിഞ്ഞാറന്‍ ദില്ലിയിലെ വികാസ് നഗറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

English summary
Crooks used Union minister and BJP Leader Dr Harsh Vardhan's name to cheat arrested in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X