കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോശയ്‌ക്കൊപ്പമുള്ള സാമ്പാറില്‍ ചത്ത പല്ലി..!!, ദില്ലിയിലെ ശരവണ ഭവനതെിരെ പൊലീസ് കേസ്; വീഡിയോ വൈറല്‍

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തെ മികച്ച വെജിറ്റേറിയന്‍ ഭക്ഷണശാലകളില്‍ ഒന്നാണ് ശരവണ ഭവന്‍. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നും കൂടിയാണ് ശരവണ ഭവന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ശരവണ ഭവനിലെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതു കണ്ടാല്‍ ഹോട്ടലിലേക്ക് കയറാന്‍ ഇനി എല്ലാവരും ഒന്നു മടിക്കും. മറ്റൊന്നുമല്ല, ഇവിടെ ദോശ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയില്‍ ഒരാള്‍ക്ക് സാമ്പാറില്‍ നിന്നും ചത്ത പല്ലിയെ കിട്ടിയ വീഡിയോ ആയിരുന്നു അത്.

delhi

Recommended Video

cmsvideo
Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam

ദോശ കഴിച്ച് കഴിച്ച് തീരാനായ സമയത്താണ് കസ്റ്റമര്‍ ചത്ത പല്ലി സാമ്പാറില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പട്ടത്. ഉടന്‍ തന്നെ ഇതിന്റെ വീഡിയോ പകര്‍ത്തുകയായിരുന്നു. ദില്ലി കൊണാട്ട് പ്ലേസിലെ ഹോട്ടിലായിരുന്നു സംഭവം. സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാനെത്തിയ പങ്കജ് അഗര്‍വാള്‍ എന്ന വ്യക്തിക്കാണ് സാമ്പാറില്‍ നിന്ന് പല്ലിയെ ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് പങ്കജ് അഗര്‍വാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായിട്ടുണ്ട്. വീഡിയോയിലെ മെനു കാര്‍ഡില്‍ ശരവണ ഭവന്‍ ഹോട്ടലിന്റെ പേര് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ പൊലീസ് കെസടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാചകക്കാരന്റെ വിവരങ്ങളും, സാമ്പാര്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ എന്നിവ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ശൃംഖലകളിലൊന്നാണ് ശരവണ ഭവന്‍, ഇന്ത്യയില്‍ മാത്രം 39 റെസ്റ്റോറന്റുകളുണ്ട്. വിദേശത്ത് ഏകദേശം 87 ഏണ്ണവും.

English summary
Deadly lizard Found In The Sambar Of Delhi Saravana Bhavan, Police Has Registered Case Against Them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X