കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ദില്ലി സര്‍ക്കാര്‍; നിയന്ത്രണം മെയ് 17 വരെ

Google Oneindia Malayalam News

ദില്ലി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാവാത്ത പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ദില്ലി സര്‍ക്കാര്‍. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മെയ് 17 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് മെട്രോ ട്രെയിനുകൾ ഉള്‍പ്പടേയുള്ള പൊതു ഗതാഗത സർവീസുകള്‍ ഉണ്ടായിരിക്കില്ല. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഏപ്രിൽ 19 നായിരുന്നു നേരത്ത ദില്ലിയില്‍ ആറ് ദിവസത്തെ ലോക്ക് ഡൗണ്‍ ആദ്യമായി പ്രഖ്യാപിച്ചത്. ഇത് പിന്നീട് പലപ്പോഴായി നീട്ടുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഉത്തർപ്രദേശിലും ലോക്ക് ഡൗൺ കാലാവധി നീട്ടിയിട്ടുണ്ട്. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗൺ ഏർപ്പടുത്തിയിരുന്നത്. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം വന്നതിന് പിന്നാലെയായിരുന്നു യുപിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

 arvind-kejriwal

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,03,738 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4092 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2.22 കോടി കടന്നിട്ടുണ്ട്. ഈ ആഴ്ചയിൽ തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമാണ് ദിവസേന 4000 പേർ വീതം രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടയുന്നുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 81.90 ശതമാനമാണ്.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Delhi govt extends lockdown for another week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X