ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി,1മരണം
ദില്ലി: ദില്ലിയില്‍ റോഡില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിയ്ക്കുകയും ഒട്ടേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച യുവാവാണ് അപകത്തിനിടയാക്കിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദില്ലിയിലെ ഒരു റോഡിലെ ഡിവൈഡറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേയ്ക്കാണ് റിഷി കുമാര്‍ എന്ന യുവാവ് കാര്‍ ഇടിച്ച് കയറ്റിയത്. നിഗംബോധ്ഘട്ടിലാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം നടക്കുന്നത്.

13 ഓളം തൊഴിലാളികളാണ് ഡിവൈഡറില്‍ ഉറങ്ങിക്കിടന്നത്. വിനോദ് നഗര്‍ സ്വദേശിയാണ് റിഷി കുമാര്‍, ഇയാളൊരു റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനാണ്. അപകടം നടക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം സഹോദര ഭാര്യയും ഉണ്ടായിരുന്നു. മൂന്നോളം ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. 20 കാരനായ ഇഖ് രാജ് എന്ന തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരില്‍ നാല് പേരുടെ പരിക്ക് നിസാരമാണ്.












Click it and Unblock the Notifications