കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം കഴിഞ്ഞു; നാല് മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു

Google Oneindia Malayalam News

ദില്ലി: പോലീസുകാരുടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നടത്തിയ ധര്‍ണ പിന്‍വലിച്ചതോടെ നഗരഹൃദയത്തിലെ നാല് മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, ഉദ്യോഗ് ഭവന്‍, റേസ് കോഴ്‌സ് സ്‌റ്റേഷന്‍ എന്നീ സ്‌റ്റേഷനുകളിലാണ് രാത്രി എട്ട് മണിയോടെ തുറന്നത്. റെയില്‍ ഭവന് പുറത്ത് ആം ആദ്മി പാര്‍ട്ടി സമരം തുടങ്ങിയതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടത്.

തിങ്കളാഴ്ച രാവിലെയാണ് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, ഉദ്യോഗ് ഭവന്‍, റേസ് കോഴ്‌സ് സ്‌റ്റേഷന്‍ എന്നീ സ്‌റ്റേഷനുകള്‍ അടച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിന്റെ അഭ്യര്‍ഥനയെയും രണ്ട് പോലീസുകാരെ അവധിയില്‍ അയക്കാമെന്ന ഉറപ്പിനെയും തുടര്‍ന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ട് നേതൃത്വം നല്‍കിയ ധര്‍ണ അവസാനിപ്പിച്ചത്.

delhi-metro

തലസ്ഥാന നഗരമായ ദില്ലിയില്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടത് ആയിരക്കണക്കിന് സാധാരണക്കാരെ ദുരിതത്തിലാക്കിയിരുന്നു. നഗരഹൃദയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സമരം കൂടിയായതോടെ മഹാനഗരമായ ദില്ലി ഗതാഗത പ്രശ്‌നത്തില്‍പ്പെട്ട് അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. കിലോമീറ്ററുകള്‍ നീണ്ട ട്രാഫിക് ജാം കാഴ്ചകള്‍ സമരക്കാലത്ത് കാണാമായിരുന്നു.

തിങ്കളാഴ്ച സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ ചോവ്വാഴ്ചയോടെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്‌റ്റേഷന്‍ പൂര്‍ണമായും അടച്ചിടുകയായിരുന്നു. സമരത്തെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഷനുകള്‍ തറന്നതോടെ തലസ്ഥാനത്തെ ജനജീവിതം ഗതാഗത പ്രശ്‌നങ്ങളൊഴിഞ്ഞ് സാധാരണ ഗതിയിലെത്തുകയാണ്.

English summary
Delhi Metro reopened four stations in the heart of the capital after Chief Minister Arvind Kejriwal ended protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X