പന്ത്രണ്ട് വയസ്സുളള മകനൊപ്പം അശ്ലീലച്ചുവയുളള നൃത്ത വീഡിയോകൾ, യുവതിക്കെതിരെ കേസെടുത്തു
ദില്ലി: മകനൊപ്പം അശ്ലീലച്ചുവയുളള തരത്തില്‍ നൃത്തം ചെയ്ത് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അമ്മയ്ക്ക് എതിരെ പോലീസ് കേസെടുത്തു. ദില്ലിയില്‍ ആണ് സംഭവം. പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുളള മകനൊപ്പമാണ് യുവതി അശ്ലീലമെന്ന് വിളിക്കാവുന്ന തരത്തിലുളള നൃത്തം ചെയ്ത് നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്. ഇത് വൈറലായതോടെയാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ദില്ലി വനിതാ കമ്മീഷന്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും വനിതാ കമ്മീഷന്‍ ദില്ലി പോലീസിനോട് ആവശ്യപ്പെട്ടു.

കുട്ടിയുമൊത്തുളള യുവതിയുടെ വീഡിയോകള്‍ അശ്ലീലമാണെന്ന് ദില്ലി വനിതാ കമ്മീഷന്‍ പോലീസിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. വീഡിയോയിലുളള അവരുടെ പ്രവൃത്തികള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മേലുളള ലൈംഗിക അതിക്രമമായി കണക്കാക്കാവുന്നതാണ് എന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. കുട്ടിയെക്കൊണ്ട് യുവതിയെ കടന്ന് പിടിക്കുന്ന തരത്തിലും ലൈംഗികച്ചുവയുളള ആംഗ്യങ്ങള്‍ കാണിക്കുന്ന തരത്തിലുമാണ് വീഡിയോയില്‍ നൃത്തം ചെയ്യിട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഒരു മുതിര്‍ന്ന വ്യക്തിയില്‍ നിന്നും കുട്ടിയുടെ മേലുളള നേരായ പെരുമാറ്റമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും വനിതാ കമ്മീഷന്‍ പറയുന്നു.
Recommended Video
ഇത്തരം പ്രവര്‍ത്തികള്‍ കുട്ടിയുടെ മാനസിക ആരോഗ്യത്തെ മോശമായി ബാധിക്കും എന്നത് മാത്രമല്ല, ഈ വീഡിയോ കാണുന്ന മറ്റ് കുട്ടികളെയും നെഗറ്റീവായി ബാധിക്കുമെന്നും നോട്ടീസില്‍ വനിതാ കമ്മീഷന്‍ പറയുന്നു. സ്വന്തം അമ്മ എന്ന സ്ത്രീയെ തന്നെ ഒരു വസ്തുവായി കാണാനാണ് ഈ പ്രായത്തില്‍ തന്നെ ആ കുട്ടിയെ പഠിപ്പിക്കുന്നത്. ഇന്നത് തിരുത്തിയില്ലെങ്കിലും ഭാവിയില്‍ മറ്റ് സ്ത്രീകളോടുളള മനോഭാവവും അതായിരിക്കുമെന്നും അത് കുറ്റകൃത്യവാസന സൃഷ്ടിക്കുമെന്നും വനിതാ കമ്മീഷന്‍ പറയുന്നു. കുട്ടിയെ മറ്റേതെങ്കിലും തരത്തില്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും ദില്ലി പോലീസിനോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications