ആപ്പിന് വോട്ട് ചെയ്തതില്‍ ദു:ഖിക്കുന്നവര്‍
ദില്ലി: ആം ആദ്മി പാര്‍ട്ടിയെ വോട്ട് ചെയ്ത് ജയിപ്പിച്ചതില്‍ പശ്ചാത്തപിക്കുന്നവര്‍ക്കും ഫേസ്ബുക്ക് പേജ്. ദില്ലിക്കാരും എന്‍ ആര്‍ ഐക്കാരും അടങ്ങുന്നവരാണ് ഈ കൂട്ടത്തിലുള്ളത്. അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്നും അരാജകതവം വളര്‍ത്തുന്നു എന്നുമാണ് ഇവരുടെ പ്രധാന പരാതി.
ആളുകളുടെ ഈ എതിര്‍പ്പ് ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ട് വരവിനെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചിരുന്നത് വിദേശത്ത് നിന്നുള്ള ഇന്ത്യക്കാരില്‍ നിന്നാണ്. പ്രതിദിനം പത്ത് ലക്ഷം രൂപയാണ് എന്‍ ആര്‍ ഐക്കാരില്‍ നിന്നും മുമ്പ് പാര്‍ട്ടിക്ക് സംഭാവന ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ തുക ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നും ഇക്കണോമിക് ടൈംസ് പറയുന്നു.

ജനുവരി 17 ന് ശേഷമാണ് ആം ആദ്മി പാര്‍ട്ടിക്കുള്ള സംഭാവന ഏറ്റവും കുറഞ്ഞത്. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും ദില്ലിയില്‍ ഭരണം ഏറ്റെടുക്കുമ്പോഴും കൂടെ നിന്ന സംഭാവന സ്രോതസ്സുകളാണ് ഇല്ലാതാകുന്നത്. എന്നാല്‍ സോമനാഥ് ഭാരതി വിവാദവും അതിനെ സംരക്ഷിക്കാന്‍ വേണ്ടി കെജ്രിവാളും മറ്റ് മന്ത്രിമാരും നടത്തിയ സമരവുമാണ് പാര്‍ട്ടിയില്‍ നിന്നും ആം ആദ്മികളെ അകറ്റിയതത്രെ.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാനൂറ് സീറ്റുകളിലെങ്കിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ ഇതെത്രത്തോളം വിജയം കാണുമെന്ന് കണ്ട് തന്നെ അറിയണം. ഇടതു വലതു പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്ത് മടുത്ത സാധാരണക്കാരന് പ്രതീക്ഷയായി തലസ്ഥാനത്ത് വളര്‍ന്നുവന്ന പാര്‍ട്ടിയാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി.












Click it and Unblock the Notifications