കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ സീനിയര്‍ വാര്‍.... രാഹുലിന് നേരെ ദിഗ് വിജയ് സിംഗിന്റെ ഒളിയമ്പ്, ആ ശെെലി മാറ്റണം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ സീനിയര്‍-ജൂനിയര്‍ പോരിലേക്ക് രാഹുല്‍ ഗാന്ധിയെയും വലിച്ചിഴച്ച് ദിഗ് വിജയ് സിംഗ്. പാര്‍ട്ടിയില്‍ സോണിയാ പക്ഷം ആധിപത്യം നേടാനുള്ള ശ്രമം ഇതോടെ പ്രകടമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ശൈലി മാറ്റണമെന്ന ആവശ്യമാണ് പരസ്യമായി ദിഗ് വിജയ് സിംഗ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് ചുട്ടമറുപടിയുമായി യുവ ബ്രിഗേഡുകള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസത്തെ പോരില്‍ യുവാക്കളെ വിമര്‍ശിച്ചവര്‍ പോലും ഈ വിഷയത്തില്‍ സീനിയേഴ്‌സിനെ കൈവിട്ടിരിക്കുകയാണ്.

ഉപദേശവും ഒളിയമ്പും

ഉപദേശവും ഒളിയമ്പും

രാഹുലിന് വ്യത്യസ്തമായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന തീരുമാനത്തോട് യോജിക്കുന്നു. പക്ഷേ അദ്ദേഹം പാര്‍ലമെന്റില്‍ കൂടുതല്‍ സമയം ചെലവിടണമെന്നും, പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമായി കൂടുതല്‍ സമയം ചെലവിടണമെന്നും ആവശ്യപ്പെടുകയാണ്. ശരത് പവാര്‍ പറഞ്ഞത് പോലെ ഇന്ത്യ മുഴുവന്‍ അദ്ദേഹം പ്രവര്‍ത്തകരെ കാണാനായി യാത്രകള്‍ നടത്തണം. രാഷ്ട്രീയ യാത്രകള്‍ വോട്ടര്‍മാരുമായി കണക്ട് ചെയ്യാന്‍ അത്യാവശ്യമാണെന്നും ദിഗ് വിജയ് സിംഗ് സൂചിപ്പിച്ചു.

പറയാനുള്ളത് പറഞ്ഞു

പറയാനുള്ളത് പറഞ്ഞു

ദിഗ് വിജയ് സിംഗ് കൃത്യമായി പറയാനുള്ളത് രാഹുലിനോട് പറഞ്ഞിരിക്കുകയാണ്. രാഹുല്‍ ട്വിറ്ററിലെ താരമാണെന്ന് സീനിയര്‍ നേതാക്കളും ബിജെപിയും നേരത്തെ ഉന്നയിക്കുന്നതാണ്. പ്രവര്‍ത്തകരെ കാണാനോ സീനിയര്‍ നേതാക്കളുമായി സംസാരിക്കാനോ പോലും രാഹുല്‍ തയ്യാറാവുന്നില്ലെന്നാണ് മറ്റൊരു വിമര്‍ശനം. ഇത് രണ്ടും സിംഗിന്റെ ട്വീറ്റില്‍ ഉന്നയിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ മോദിക്ക് മുന്നില്‍ രാഹുല്‍ ഇപ്പോഴും നിഷ്പ്രഭനാണെന്ന ഒളിയമ്പും ഇതോടൊപ്പമുണ്ട്. സീനിയര്‍ നേതാക്കളുടെ വികാരം അതേപടിയാണ് സിംഗ് രാഹുലിന് നേരെ ഉന്നയിച്ചത്.

തുറന്നടിച്ച് യുവനേതൃത്വം

തുറന്നടിച്ച് യുവനേതൃത്വം

രാഹുല്‍ ബ്രിഗേഡിലെ മാണിക്കം ടാഗോറാണ് സിംഗിന് മറുപടി നല്‍കി. കോണ്‍ഗ്രസിന്റെ ലോക്‌സഭാ വിപ്പാണ് അദ്ദേഹം. 100 മാര്‍ച്ചുകളാണ് രാഹുല്‍ ഇതുവരെ നടത്തിയത്. അതും കാല്‍നടയായി നടത്തിയതാണ്. പാര്‍ട്ടിയില്‍ ആരൊക്കെ ഉന്നത പദവിയില്‍ ഇരിക്കുന്നുണ്ടോ, അവര്‍ ശരിക്കും രാഹുലിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്. അല്ലാതെ രാഹുലിന്റെ നേതൃത്വത്തെ വിമര്‍ശിക്കലല്ല. അങ്ങനെ ചെയ്താല്‍ അധികകാലം നമുക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരില്ല. പാര്‍ട്ടിക്കുള്ളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവരാണ് ആദ്യം നിയന്ത്രിക്കപ്പെടേണ്ടതെന്നും ടാഗോര്‍ തുറന്നടിച്ചു.

രാഹുലാണ് വില്ലന്‍

രാഹുലാണ് വില്ലന്‍

പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ തുടര്‍ച്ചയായ ആക്രമണത്തെ തുടര്‍ന്ന് ഒറ്റക്കെട്ടായി മാറിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ഒരിക്കല്‍ കൂടി പാര്‍ട്ടിയില്‍ ഇതോടെ സജീവമായിരിക്കുകയാണ്. രാഹുലാണ് തിരഞ്ഞെടുപ്പ് തോല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് അടക്കം പറച്ചിലും ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ രാഹുലിന്റെ പ്രവര്‍ത്തന ശൈലിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. അതിലൂടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് അനുയോജ്യനല്ലെന്ന ചര്‍ച്ചകള്‍ സജീവമാക്കാനാണ് പ്ലാന്‍.

മുന്നിലുള്ളത് മറ്റൊരാള്‍

മുന്നിലുള്ളത് മറ്റൊരാള്‍

രാഹുല്‍ തിരിച്ചുവരണമെന്ന് പറയുന്നുണ്ടെങ്കിലും, ഇതിനോട് വലിയ യോജിപ്പില്ല കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ക്ക്. കഴിഞ്ഞ രണ്ട് വര്‍ക്കിംഗ് കമ്മിറ്റികളിലായി രാഹുല്‍ ബ്രിഗേഡിലെ നേതാക്കളെ വെച്ച് സീനിയര്‍ നേതാക്കളെ വിമര്‍ശിച്ചത് പാര്‍ട്ടിയിലെ നിയന്ത്രണം രാഹുലിന് നഷ്ടമാക്കിയിരിക്കുകയാണ്. സീനിയേഴ്‌സ് മുകുള്‍ വാസ്‌നിക്കിനെയാണ് ആ റോളിലേക്ക് കാണുന്നത്. ഒന്നാമത്തെ ചോയ്‌സ് പ്രിയങ്ക ഗാന്ധിയാണ്. രാജ്യസഭയിലേക്ക് നേരത്തെ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു.

യുവാക്കളുടെ പോരായ്മ

യുവാക്കളുടെ പോരായ്മ

കോണ്‍ഗ്രസിലെ യുവടീമില്‍ പലരും ജനസ്വാധീനം ഇല്ലാത്തവരാണെന്നതാണ് സത്യം. അതുകൊണ്ടാണ് കഷ്ടപ്പെട്ട് മുന്‍നിരയില്‍ എത്തിയ സീനിയേഴ്‌സ് അധികാരം വിട്ടുകൊടുക്കാതിരിക്കുന്നത്. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ യുവകേഡറിനെ നിര്‍ത്തിയാണ് രാഹുല്‍ പോരാടിയത്. എന്നാല്‍ തകര്‍ന്നടിഞ്ഞു. സോണിയക്ക് കീഴില്‍ പക്ഷേ സീനിയേഴ്‌സ് രണ്ട് തവണ അധികാരം നേടി. രാഹുല്‍ പാര്‍ട്ടിയിലേക്ക് വന്ന സമയത്ത് ഒരു തരത്തിലും കഷ്ടപ്പെടാതെ യുപിഎ സര്‍ക്കാരില്‍ അധികാരം നേടിയവരാണ് രാഹുല്‍ ബ്രിഗേഡ്. ഇവര്‍ രാഹുല്‍ വളരുന്തോറും കൂടുതല്‍ അധികാരം ചോദിച്ചതാണ് ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രശ്‌നം.

രാഹുല്‍ തിരിച്ചറിയുന്നു

രാഹുല്‍ തിരിച്ചറിയുന്നു

സീനിയേഴ്‌സ് ഇല്ലാതെ തിരഞ്ഞെടുപ്പുകള്‍ വിജയിക്കാനാവില്ലെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ അതാണ് മുഖ്യമന്ത്രിമാരെ സീനിയര്‍ ടീമില്‍ നിന്ന് തിരഞ്ഞെടുത്തത്. മോദിയെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ രാഹുല്‍ ശരിക്കും സീനിയേഴ്‌സിനോടാണ് ഉപദേശം തേടേണ്ടത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് ജയിച്ച ചരിത്രമില്ലെന്ന് രാഹുല്‍ മനസ്സിലാക്കണമെന്നും സീനിയര്‍ നേതാക്കള്‍ പറയുന്നു. ചിദംബരവും മന്‍മോഹന്‍ സിംഗുമായുള്ള രാഹുലിന്റെ അടുപ്പം സീനിയര്‍ ടീമെന്ന രീതിയിലേക്ക് കോണ്‍ഗ്രസിനെ മാറ്റും.

English summary
digvijay singh says rahul gandhi should be more accessible to people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X