കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പദ് ഘടന തകര്‍ന്നപ്പോള്‍ ഇത് വേണോ? എസ്ബിഐയുടെ വിആര്‍എസ്സിനെ പൊളിച്ചടുക്കി ചിദംബരം!!

Google Oneindia Malayalam News

ദില്ലി: ജീവനക്കാര്‍ക്ക് വളണ്ടറി റിട്ടയര്‍മെന്റ് നടപ്പാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കങ്ങളെ പൊളിച്ചടുക്കി പി ചിദംബരം. ഇന്ത്യയില്‍ സമ്പദ് ഘടന തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് എന്ത് കൊണ്ടാണെന്ന് ചിദംബരം ചോദിച്ചു. വളരെ ക്രൂരമായ തീരുമാനമാണിതെന്നും ചിദംബരം പറഞ്ഞു. സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായിട്ട് എസ്ബിഐ നിര്‍ബന്ധിത വിരമിക്കല്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. സാധാരണ സമയത്ത് ഇത് ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ ഇത്തരമൊരു പ്രതിസന്ധിയുടെ സമയത്ത് വിരമിക്കല്‍ തീരുമാനം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചിദംബരം പറഞ്ഞു.

1

തൊഴില്‍ ദൗര്‍ലഭ്യം ഇന്ന് ഇന്ത്യയില്‍ ശക്തമാണ്. സമ്പദ് ഘടന തകര്‍ന്നിരിക്കുകയാണ്. ഇത്തരമൊരു തീരുമാനം ഒരു കാരണവശാലും നടപ്പാക്കാന്‍ പാടില്ല. വളരെ ക്രൂരമാണതെന്നും ചിദംബരം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനം, തൊഴിലാളികളെ പുറത്താക്കുന്നുവെങ്കിലും, വന്‍കിട കോര്‍പ്പറേറ്റുകള്‍ ചെറുകിട-ഇടത്തരം കമ്പനികളും എന്താണ് ചെയ്യുന്നതെന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കുമെന്നും ചിദംബരം വ്യക്തമാക്കി.

Recommended Video

cmsvideo
List of modi made disasters in india | Oneindia Malayalam

ജീവനക്കാര്‍ക്ക് മേല്‍ സമ്മര്‍ദം കൊണ്ടുവരാനുള്ള നീക്കമാണിത്. ബാങ്കുകള്‍ക്ക് ഇതില്‍ യാതൊരു പങ്കുമുണ്ടാകില്ല എന്ന അവസ്ഥവരും. ഇപ്പോഴത്തെ നിയമം വളണ്ടറി വിരമിക്കലിന് ഇപ്പോഴത്തെ നിയമം മതിയായതാണ്. പിന്നെന്തിനാണ് പുതിയ നിയമം. അതും മുപ്പതിനായിരത്തിന് മുകളില്‍ ജീവനക്കാര്‍ എന്ന കണക്കെല്ലാം അവതരിപ്പിക്കുന്നതെന്നും ചിദംബരം ചോദിച്ചു. വിആര്‍എസ്സിന് 30000 ജീവനക്കാര്‍ അര്‍ഹരാണെന്ന് എസ്ബിഐ പറയുന്നു. 2.49 ലക്ഷം ജീവനക്കാരുണ്ട് എസ്ബിഐയില്‍. ഒരു വര്‍ഷം മുമ്പ് 2.57 ലക്ഷം ജീവനക്കാര്‍ ഉണ്ടായിരുന്നു.

നേരത്തെ രാഹുല്‍ ഗാന്ധിയും ഇന്ത്യയിലെ തൊഴിലില്ലായ്മയെ കുറിച്ച് പറഞ്ഞിരുന്നു. ഇന്ത്യയില്‍ 12 കോടി തൊഴില്‍ ലഭ്യമല്ല. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് ഘടന എന്ന സ്വപ്‌നം നഷ്ടമായി. സാധാരണക്കാരന്റെ വരുമാനം നഷ്ടമായി. സമാധാനവും സുരക്ഷയും നമുക്ക് നഷ്ടമായി. ചോദ്യമുന്നയിച്ചാല്‍ ഉത്തരം പോലുമില്ല. വികസവുമില്ല, എന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.്്അതേസമയം കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി എസ്ബിഐയെയും ബാധിച്ച് തുടങ്ങി എന്നാണ് വിആര്‍എസ് കൊണ്ട് വ്യക്തമാകുന്നത്.

English summary
economy is collapsed, why sbi is implementing vrs asks p chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X