• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിക്ക് ആദ്യ വെല്ലുവിളി, കര്‍ഷകര്‍ക്ക് ബിജെപി പ്രിയമില്ല, രാഹുലിന്റെ ആ ഫോര്‍മുല തിരിച്ചെത്തുന്നു!!

ദില്ലി: ഇന്ത്യയില്‍ 2014ന് ശേഷം ആദ്യമായി മോദി സര്‍ക്കാര്‍ കടുത്ത വെല്ലുവിളി നേരിടുന്നു. കര്‍ഷകര്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് കുതിച്ചുയര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് തുല്യമായി ഇവര്‍ കരുത്ത് പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അതിന്റെ ചൂടറിയും. അതിലുപരി കര്‍ഷകര്‍ തെരുവില്‍ ഇറങ്ങിയത് 2011ലെ യുപിഎ സര്‍ക്കാരിനെതിരായ സമരത്തിന് ശേഷം ആദ്യമായിട്ടായിരിക്കും. ബിജെപിയുടെ വീഴ്ച്ചകള്‍ക്ക് കര്‍ഷകര്‍ കാരണമാകുമെന്ന് ഉറപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.

ഗുജറാത്തും മധ്യപ്രദേശും

ഗുജറാത്തും മധ്യപ്രദേശും

ബിജെപി ഒട്ടും പരിഗണിക്കാതെ കിടന്ന വിഭാഗമാണ് കര്‍ഷകര്‍. മന്ദ്‌സോറിലെ കര്‍ഷക പ്രക്ഷോഭം ഒക്കെ ഇത്തരത്തില്‍ തുടങ്ങിയതായിരുന്നു. ഒടുക്കം കര്‍ഷകര്‍ പ്രതികരിച്ച് തുടങ്ങി. ഗുജറാത്തില്‍ ബിജെപി ജയിച്ചെങ്കിലും പല സീറ്റുകളിലും തോല്‍വി വഴങ്ങി. ആംറേലിയില്‍ തുടങ്ങിയ പ്രക്ഷോഭം ഗുജറാത്ത് മുഴുവന്‍ വ്യാപിച്ചു. രാഹുല്‍ ഗാന്ധി, ജിഗ്നേഷ് മേവാനിയുമായിരുന്നു കര്‍ഷകര്‍ പ്രതീക്ഷയായി കണ്ടത്. പിന്നീട് മധ്യപ്രദേശില്‍ കര്‍ഷക വായ്പ എന്ന രാഹുലിന്റെ ഫോര്‍മുല വന്‍ വിജയമായി. പലരും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ച് വായ്പ തന്നെ അടയ്ക്കുന്നത് നിര്‍ത്തി.

ഗ്രാമീണ മേഖലയില്‍ മാറുന്നു

ഗ്രാമീണ മേഖലയില്‍ മാറുന്നു

ബിജെപി വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ ഗ്രാമീണ മേഖലയില്‍ ട്രെന്‍ഡ് മാറി കൊണ്ടിരിക്കുകയാണ്. ബിജെപി വിരുദ്ധത ഇവിടെ ശക്തമാണ്. ലോക്ഡൗണ്‍ കാലത്ത് കാര്യമായൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇതിന് പുറമേ കാര്‍ഷിക ഓര്‍ഡിനന്‍സ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത് പ്രശ്‌നം രൂക്ഷമായി മാറ്റിയിരിക്കുകയാണ്. എംഎസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടിലെ താങ്ങുവിലയും വെയര്‍ഹൗസുകളും അടക്കമുള്ള നിര്‍ദേശങ്ങള്‍് മോദി സര്‍ക്കാരിന് നടപ്പാക്കാന്‍ താല്‍പര്യമില്ല. ഇവയെ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള അവകാശം കവര്‍ന്നെടുക്കുന്നതാണ്.

മോദി വില്ലനാവുന്നു

മോദി വില്ലനാവുന്നു

മധ്യവര്‍ഗത്തില്‍ മോദി ഇപ്പോഴും കരുത്തനാണ്. എന്നാല്‍ പാവങ്ങളുടെ രക്ഷനാണെന്നുള്ള അദ്ദേഹത്തിന്റെ ഇമേജ് നഷ്ടമായിരിക്കുകയാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, തെലങ്കാന, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വന്‍ പ്രക്ഷോബത്തിലാണ്. പലരെയും ദില്ലിയിലേക്ക് കടത്തി വിടാതെ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ തടയുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രത്തിനെതിരെ പ്രക്ഷോഭം കടുക്കുകയാണ്.

രാഹുലിന്റെ ഫോര്‍മുല

രാഹുലിന്റെ ഫോര്‍മുല

രാഹുല്‍ ഗാന്ധിയുടെ കര്‍ഷക ഫോര്‍മുല അപ്രതീക്ഷിതമായി ഗ്രാമീണ മേഖലയില്‍ കരുത്ത് നേടിയിരിക്കുകയാണ്. താങ്ങുവില 1750 രൂപയില്‍ നിന്ന് 2500 ആയി വര്‍ധിപ്പിക്കാനുള്ള രാഹുലിന്റെ തീരുമാനവും, ഛത്തീസ്ഗഡില്‍ ന്യായ് പദ്ധതി നടപ്പാക്കിയതും കര്‍ഷകരുടെ കോണ്‍ഗ്രസിനോടുള്ള പ്രകടമായ ചായ്‌വിന് കാരണമായിരിക്കുകയാണ്. ബീഹാറിലും അസമിലും ന്യായ് പദ്ധതിയുടെ പുതിയ പതിപ്പുകള്‍ രാഹുല്‍ പ്രചാരണത്തിലൂടെ അവതരിപ്പിക്കും. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും ഇപ്പോള്‍ ആവശ്യം ആ ഫോര്‍മുലയാണ്.

എന്തുകൊണ്ട് കാര്‍ഷിക മേഖല

എന്തുകൊണ്ട് കാര്‍ഷിക മേഖല

കോവിഡ് കാരണം ലക്ഷക്കണക്കിന് പേര്‍ തൊഴില്‍ ഇല്ലാതെ കാര്‍ഷിക മേഖലയിലേക്ക് മാറിയിട്ടുണ്ട്. കണക്കുകളിലൊന്നും ഇവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ മറച്ചുവെക്കപ്പെട്ട തൊഴിലില്ലാത്തവരായിട്ടാണ് സമ്പദ് ഘടനയില്‍ കാണുന്നത്. എന്നാല്‍ ഈ മേഖല വേണ്ടത്ര സാമ്പത്തിക ഭദ്രത യുവാക്കള്‍ക്ക് നല്‍കുന്നില്ല. കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് വരുന്നതോടെ പണം ലഭിക്കുന്നത് ഇനിയും കുറയും. പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച കര്‍ഷക സമരങ്ങള്‍ ഒരു സൂചനയാണ്. യുവാക്കള്‍ക്ക് നിലവില്‍ കാര്‍ഷിക മേഖലയിലേക്ക് സഹായം എത്തേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ സഹായം വേണം. മോദി സര്‍ക്കാര്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്.

കര്‍ഷക വിരുദ്ധമായ ഓര്‍ഡിനന്‍സ്

കര്‍ഷക വിരുദ്ധമായ ഓര്‍ഡിനന്‍സ്

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധമായ ഓര്‍ഡിനന്‍സ് പിന്‍വലിക്കുമെന്ന് കരുതാനാവില്ല. ഇതിലെ പല നിര്‍ദേശങ്ങളും കാര്‍ഷിക മേഖലയെ വിപണിയില്‍ നിന്ന് അകറ്റുന്നതാണ്. സ്വകാര്യ മേഖലയില്‍ നിന്നുള്ള മുതലാളിമാരെ കര്‍ഷക മേഖലയില്‍ പിടിമുറുക്കാന്‍ സഹായിക്കുന്നതാണ് ഓര്‍ഡിനന്‍സ്. റിലയന്‍സും അദാനിയെയും പോലുള്ളവര്‍ ഭൂരിഭാഗം കച്ചവടവും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നടത്തും. കാര്‍ഷിക മേഖലയുടെ അന്ത്യം അതോടെ ഉറപ്പാണ്. സര്‍ക്കാര്‍ ഭയപ്പെടുന്നത് സംഭവിക്കാന്‍ ഇപ്പോഴത്തെ കര്‍ഷക പ്രക്ഷോഭം ഇടയാക്കുമെന്ന് ഉറപ്പാണ്.

cmsvideo
  Twitterati To Celebrate PM Modi’s Birthday As “National Unemployment Day” | Oneindia Malayalam
  ബിജെപി തകര്‍ന്നടിയും

  ബിജെപി തകര്‍ന്നടിയും

  വാജ്‌പേയ് സര്‍ക്കാര്‍ മുമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങളും വിലക്കയറ്റവും ഒരുപോലെ അവഗണിച്ചിരുന്നു. അന്ന് ബിജെപി തകര്‍ന്നടിഞ്ഞു. ഇനി മോദിയാണ് കര്‍ഷകരുടെ ചൂടറിയാന്‍ പോകുന്നത്. ബീഹാറില്‍ അത് തുടക്കം കാണുമെന്ന് ഉറപ്പാണ്. തൊഴിലില്ലാതെ തിരിച്ചെത്തിയവരില്‍ പലരും ഇവിടെ കര്‍ഷകരായി മാറി കഴിഞ്ഞു. ജെഡിയു ഏറ്റവും കനത്ത തിരിച്ചടി തന്നെ ഇവിടെ നേരിടും. കോണ്‍ഗ്രസിന് വീണുകിട്ടിയ അവസരമാണിത്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കേണ്ട സമയമാണ്. ഇനിയും വൈകിയിട്ടില്ല എന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞാല്‍ ബിജെപിയുടെ അടിവേരിളകും.

  English summary
  farmers protest growing, modi govt's first challenge in hindi heart land
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X