കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാം വര്‍ഷവും വര്‍ധനവില്ലാതെ വൈദ്യുതി നിരക്ക്; വാക്ക് പാലിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും വൈദ്യുതി നിരക്കില്‍ വര്‍ധനവ് ഇല്ല. ഇത്തവണ കൊവിഡ് മഹാമാരി കണക്കിലെടുത്താണ് 2020-21 വര്‍ഷത്തില്‍ വൈദ്യൂതി നിരക്ക് വര്‍ധിപ്പിക്കേണ്ടന്നെ് തീരുമാനിക്കുന്നത്. ദില്ലി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആഗസ്റ്റ് 28 നാണ് ഇക്കാര്യം പ്രഖ്യാപിച്ചു.

പ്രഖ്യാപനത്തിന് പിന്നാലെ ദില്ലിയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.' ദില്ലിയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തുടനീളം വര്‍ഷാവര്‍ഷം വൈദ്യൂതി നിരക്ക് കുത്തനെ ഉയരുമ്പോള്‍ തുടര്‍ച്ചയായ ആറാമത്തെ വര്‍ഷവും ദില്ലിയില്‍ നിരക്ക് വര്‍ധനവ് ഉണ്ടായിട്ടില്ല. ചില പ്രദേശങ്ങളില്‍ നിരക്ക് കുറക്കുകയും ചെയ്തു. ഇത് ചരിത്രമാണ്. നിങ്ങള്‍ ദില്ലിയില്‍ സത്യസന്ധമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്തത് കൊണ്ടാണ് ഇത് സംഭവിച്ചത്.' കെജ്രരിവാള്‍ ട്വീറ്റ് ചെയ്തു.

kejriwal

2013 ല്‍ ദില്ലിയിലെ ഉയര്‍ന്ന വൈദ്യുതി നിരക്കിനെതിരെ കെജ്രരിവാള്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിയിരുന്നു. അതോടൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണം ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

ഗുജറാത്തില്‍ 101-200 യൂണിറ്റ് വരെ 4.15 രൂപ, പഞ്ചാബിബില്‍ 100 യൂണിറ്റിന് 4.49 രൂപയും 101-200 യൂണിറ്റിന് 6.34 രൂപ, ഗോവയില്‍ 100 യൂണിറ്റിന് 1.5 രൂപയും 101-200 യൂണിറ്റിന് 2.25 രൂപ എന്നിങ്ങനെയാണ് നിരക്ക്. എന്നാല്‍ ദില്ലിയില്‍ ഒന്ന് മുതല്‍ 200 യൂണിറ്റ് വരെ പൂജ്യം നിരക്കിലാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. 201-400 വരെ യൂണിറ്റിന് 50 ശതമാനം സബ്‌സിഡിയും നല്‍കുന്നുണ്ട്.

അടുത്തിടെയാണ് അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചത്. 151 യൂണിറ്റ് വരെ വൈദ്യുതിക്ക് നേരത്തേയുണ്ടായിരുന്ന 4.9 രൂപയില്‍ നിന്ന് 5.5 രൂപയായും 151-300 യൂണിറ്റ് വരെ വൈദ്യുതിക്ക് 5.4 രൂപയില്‍ നിന്നും 6 രൂപയും 301-500 യൂണിറ്റ് വരെ വൈദ്യുതിക്ക് 6.2 രൂപയില്‍ നിന്നും 6.5 രൂപയാക്കുകയും 500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതിക്ക് 7 രൂപയുമായാണ് നിരക്ക് വര്‍ധിപ്പിച്ചത്.

അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

എക്‌സൈസ് ലിസ്റ്റില്‍ 76ാം റാങ്ക്, പിഎസ്‌സി ലിസ്റ്റ് റദ്ദാക്കി, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തുഎക്‌സൈസ് ലിസ്റ്റില്‍ 76ാം റാങ്ക്, പിഎസ്‌സി ലിസ്റ്റ് റദ്ദാക്കി, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

English summary
For the sixth year in a row, there has been no increase in power tariff in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X