ഷാസിയ ഇല്‍മി ബിജെപിയിലേക്ക്, കെജ്രിവാളിനെതിരെ മത്സരിക്കും?
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ തീപ്പൊരി നേതാവായിരുന്ന ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബി ജെ പി പാളയത്തിലെത്തുന്ന ഷാസിയ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ചയാകും ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേരുക. കെജ്രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഷാസിയ ഇല്‍മി ആപ്പ് വിട്ടത്.
ടി വി ജേര്‍ണലിസ്റ്റും അവതാരകയുമായിരുന്ന ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിക്കൊപ്പമാണ് സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്ന് വക്താവായിരുന്ന ഷാസിയ ഇല്‍മി എ എ പിയില്‍ എത്തിയപ്പോഴും പ്രധാന നേതാവായി തുടര്‍ന്നു. ആപ്പിന്റെ ദേശീയ എക്സിക്യുട്ടീവ് അംഗമായിരിക്കേയാണ് 2014 മെയ് മാസത്തില്‍ പാര്‍ട്ടി വിട്ടത്.

ആം ആദ്മി പാര്‍ട്ടി വിട്ട ഷാസിയ ഇല്‍മി ബി ജെ പിയുമായി അടുക്കുന്നതായി നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് ക്യാംപെയ്നിന്റെ ദില്ലിയിലെ ഏഴ് അംബാസിഡര്‍മാരില്‍ ഒരാളായി ബി ജെ പി നേതാവ് സതീഷ് ഉപാധ്യായ ഷാസിയ ഇല്‍മിയുടെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2013 ലെ ദില്ലി തിരഞ്ഞെടുപ്പിലും 2014 ലോക്സഭ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നെങ്കിലും ഷാസിയ ഇല്‍മി വിജയിച്ചില്ല. ഫെബ്രുവരി ഏഴിനാണ് ദില്ലി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. റിപ്പോര്‍ട്ടുകള്‍ ശരിയാകുകയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ സഹപ്രവര്‍ത്തകയായിരുന്ന ഷാസിയ ഇല്‍മി മത്സരിക്കുന്ന കാഴ്ച ദില്ലിയില്‍ കാണാം.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications