കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാസിയ ഇല്‍മി ബിജെപിയിലേക്ക്, കെജ്രിവാളിനെതിരെ മത്സരിക്കും?

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ തീപ്പൊരി നേതാവായിരുന്ന ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബി ജെ പി പാളയത്തിലെത്തുന്ന ഷാസിയ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ചയാകും ഷാസിയ ഇല്‍മി ബി ജെ പിയില്‍ ചേരുക. കെജ്രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഷാസിയ ഇല്‍മി ആപ്പ് വിട്ടത്.

ടി വി ജേര്‍ണലിസ്റ്റും അവതാരകയുമായിരുന്ന ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടിക്കൊപ്പമാണ് സജീവ രാഷ്ട്രീയത്തില്‍ എത്തിയത്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്ന്‍ വക്താവായിരുന്ന ഷാസിയ ഇല്‍മി എ എ പിയില്‍ എത്തിയപ്പോഴും പ്രധാന നേതാവായി തുടര്‍ന്നു. ആപ്പിന്റെ ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരിക്കേയാണ് 2014 മെയ് മാസത്തില്‍ പാര്‍ട്ടി വിട്ടത്.

shazia-ilmi

ആം ആദ്മി പാര്‍ട്ടി വിട്ട ഷാസിയ ഇല്‍മി ബി ജെ പിയുമായി അടുക്കുന്നതായി നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് ക്യാംപെയ്‌നിന്റെ ദില്ലിയിലെ ഏഴ് അംബാസിഡര്‍മാരില്‍ ഒരാളായി ബി ജെ പി നേതാവ് സതീഷ് ഉപാധ്യായ ഷാസിയ ഇല്‍മിയുടെ പേര് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2013 ലെ ദില്ലി തിരഞ്ഞെടുപ്പിലും 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നെങ്കിലും ഷാസിയ ഇല്‍മി വിജയിച്ചില്ല. ഫെബ്രുവരി ഏഴിനാണ് ദില്ലി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. റിപ്പോര്‍ട്ടുകള്‍ ശരിയാകുകയാണെങ്കില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ സഹപ്രവര്‍ത്തകയായിരുന്ന ഷാസിയ ഇല്‍മി മത്സരിക്കുന്ന കാഴ്ച ദില്ലിയില്‍ കാണാം.

English summary
Report says Former AAP leader Shazia Ilmi likely to join BJP, may contest against Arvind Kejriwal in Delhi election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X