ഷാസിയ ഇല്‍മി കോണ്‍ഗ്രസിലേക്ക്?
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ ഗ്ലാമര്‍ മുഖമായിരുന്ന ജേര്‍ണലിസ്റ്റ് ഷാസിയ ഇല്‍മി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ഷാസിയ കോണ്‍ഗ്രസിലെത്തും എന്നാണ് ദില്ലി റിപ്പോര്‍ട്ടുകള്‍. എ എ പിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖയായിരുന്ന ഷാസിയ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നാരോപിച്ച് കഴിഞ്ഞ മെയ് മാസത്തിലാണ് ആം ആദ്മി പാര്‍ട്ടി വിട്ടത്.
നാല് വര്‍ഷം ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ താന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ക്രിയാത്മകമായ വിമര്‍ശനം നടത്തി എന്നും സത്യസന്ധമായ അഭിപ്രായം പറഞ്ഞു എന്നതുമാണ് താന്‍ ചെയ്ത തെറ്റ് - പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുകൊണ്ട് ഇല്‍മി പറഞ്ഞത് ഇങ്ങനെയാണ്. ആപ്പ് വിട്ട ശേഷം ഷാസിയ ഇല്‍മി കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ് എന്നാണ് റിപ്പോര്‍ട്ട്.

ടി വി ജേര്‍ണലിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷാസിയ ഇല്‍മി അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്നിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വക്താവായിരുന്ന ഇല്‍മി ദില്ലി തിരഞ്ഞെടുപ്പില്‍ കെ ആര് പുരത്ത് നിന്നും മത്സരിച്ചെങ്കിലും തോറ്റു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗാസിയാബാദിലാണ് ഷാസിയ ഇല്‍മി മത്സരിച്ചത്. ദില്ലിയില്‍ മത്സരിക്കാനുള്ള ഇല്‍മിയുടെ ആഗ്രഹം പാര്‍ട്ടി നിരസിക്കുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം പോലും തിരിച്ചുകിട്ടാതെ ബി ജെ പിയിലെ വി കെ സിംഗിനോട് ഷാസിയ ഇല്‍മി തോറ്റു. ഇതിന് തൊട്ടുപിന്നാലെ മെയ് 24 നാണ് അവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഷാസിയ ഇല്‍മി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നു എന്ന കാര്യം പാര്‍ട്ടി സ്ഥിരീകരിച്ചിട്ടോ നിഷേധിച്ചിട്ടോ ഇല്ല. പതിനഞ്ച് വര്‍ഷത്തോളം വിവിധ ടി വി ചാനലുകളില്‍ ജേര്‍ണലിസ്റ്റായിരുന്നു ഇല്‍മി.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications