കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാസിയ ഇല്‍മി കോണ്‍ഗ്രസിലേക്ക്?

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ ഗ്ലാമര്‍ മുഖമായിരുന്ന ജേര്‍ണലിസ്റ്റ് ഷാസിയ ഇല്‍മി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ഷാസിയ കോണ്‍ഗ്രസിലെത്തും എന്നാണ് ദില്ലി റിപ്പോര്‍ട്ടുകള്‍. എ എ പിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖയായിരുന്ന ഷാസിയ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്നാരോപിച്ച് കഴിഞ്ഞ മെയ് മാസത്തിലാണ് ആം ആദ്മി പാര്‍ട്ടി വിട്ടത്.

നാല് വര്‍ഷം ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ താന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ക്രിയാത്മകമായ വിമര്‍ശനം നടത്തി എന്നും സത്യസന്ധമായ അഭിപ്രായം പറഞ്ഞു എന്നതുമാണ് താന്‍ ചെയ്ത തെറ്റ് - പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചുകൊണ്ട് ഇല്‍മി പറഞ്ഞത് ഇങ്ങനെയാണ്. ആപ്പ് വിട്ട ശേഷം ഷാസിയ ഇല്‍മി കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ് എന്നാണ് റിപ്പോര്‍ട്ട്.

shazia-imli

ടി വി ജേര്‍ണലിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷാസിയ ഇല്‍മി അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്‌നിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വക്താവായിരുന്ന ഇല്‍മി ദില്ലി തിരഞ്ഞെടുപ്പില്‍ കെ ആര്‍ പുരത്ത് നിന്നും മത്സരിച്ചെങ്കിലും തോറ്റു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗാസിയാബാദിലാണ് ഷാസിയ ഇല്‍മി മത്സരിച്ചത്. ദില്ലിയില്‍ മത്സരിക്കാനുള്ള ഇല്‍മിയുടെ ആഗ്രഹം പാര്‍ട്ടി നിരസിക്കുകയായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം പോലും തിരിച്ചുകിട്ടാതെ ബി ജെ പിയിലെ വി കെ സിംഗിനോട് ഷാസിയ ഇല്‍മി തോറ്റു. ഇതിന് തൊട്ടുപിന്നാലെ മെയ് 24 നാണ് അവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഷാസിയ ഇല്‍മി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നു എന്ന കാര്യം പാര്‍ട്ടി സ്ഥിരീകരിച്ചിട്ടോ നിഷേധിച്ചിട്ടോ ഇല്ല. പതിനഞ്ച് വര്‍ഷത്തോളം വിവിധ ടി വി ചാനലുകളില്‍ ജേര്‍ണലിസ്റ്റായിരുന്നു ഇല്‍മി.

English summary
Former Aam Aadmi Party leader Shazia Ilmi is contemplating to join Congress now. Ilmi had resigned the fledgling party AAP in May this year, alleging that there is no democracy in the party at all. The Journalist turned leader had also accused that she was constantly sidelined by the top party leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X