14കാരി സഹായിച്ചു, സെക്‌സ് റാക്കറ്റ് പിടിയില്‍

പശ്ചിമബംഗാളില്‍ നിന്നും തട്ടിയെടുത്ത് ദില്ലിയില്‍ എത്തിച്ചതാണത്രെ പെണ്‍കുട്ടിയെ. ക്രൂരമായ പീഡനങ്ങളാണ് പെണ്‍കുട്ടി ഇവിടെ സഹിച്ചിരുന്നത്. സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും കത്തി കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്ത ശേഷം കസ്റ്റമേഴ്‌സിന് എസ്‌കോര്‍ട്ട് പോകാനും ഇവര്‍ കുട്ടിയെ നിയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ദില്ലിയില്‍ അങ്ങോളമിങ്ങോളും പെണ്‍കുട്ടി ഇത്തരത്തില്‍ ആള്‍ക്കാരുടെ കൂടെ പറഞ്ഞയക്കപ്പെട്ടു. കുട്ടിയുടെ കഥ കേട്ട് മനസലിഞ്ഞ ഒരു കസ്റ്റമര്‍ ബംഗാളില്‍ കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് എന്‍ ജി ഒയുടെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ പോലീസ് സെക്‌സ് റാക്കറ്റിലെ കണ്ണികളെ പിടികൂടിയത്.
ബംഗാളില്‍ തന്റെ അച്ഛന്‍ ഒരു പഞ്ചായത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നു എന്നും അച്ഛന്റെ രാഷ്ട്രീയ എതിരാളികളാണ് തന്നെ തട്ടിക്കൊണ്ട് വന്ന് ഇവിടെയാക്കിയത് എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. തട്ടിക്കൊണ്ടുവന്നവര്‍ കുട്ടിയെ സെക്‌സ് റാക്കറ്റിന് വില്‍ക്കുകയായിരുന്നു.
രക്ഷപ്പെട്ട പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ സ്ത്രീകളും ഉള്‍പ്പെടും. നേരത്തെ രണ്ട് തവണ ഇതേ സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications