കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക വിരുദ്ധ ബില്ലാണെന്ന് ഞാന്‍ പറയില്ല, കര്‍ഷകരാണ് പറഞ്ഞത്, യു ടേണ്‍ അടിച്ച് ഹര്‍സിമ്രത് കൗര്‍!!

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലില്‍ യു ടേണ്‍ അടിച്ച് ശിരോമണി അകാലിദള്‍. കാര്‍ഷിക ബില്‍ ഒരിക്കലും കര്‍ഷക വിരുദ്ധമാണെന്ന് ഞാന്‍ ആരോപിക്കില്ല. ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. കര്‍ഷകരാണ് അതിനെ കര്‍ഷക വിരുദ്ധമെന്ന് വിളിക്കുന്നത്. ഇക്കാര്യം ആദ്യം വ്യക്തമാക്കേണ്ടതുണ്ടെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. ഞാന്‍ എന്ത് കരുതുന്നു എന്നത് ഒരിക്കലും പ്രശ്‌നമുള്ള കാര്യമല്ല. കര്‍ഷകര്‍ക്കുള്ള നേട്ടം മുന്നില്‍ കണ്ടാണ് ഈ ബില്‍ പാര്‍ലമെന്റില്‍ വന്നത്. എന്നാല്‍ ഇത് കര്‍ഷക അനുകൂല ബില്ലാണെന്ന് അവരാണ് വിശ്വസിക്കേണ്ടതെന്നും ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബില്ലിനെ കര്‍ഷക വിരുദ്ധമെന്ന് വിളിച്ച് ഹര്‍സിമ്രത് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

1

സഖ്യം വിടുന്ന കാര്യം അകാലിദള്‍ സജീവ ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ബിജെപിയുമായുള്ള സഖ്യത്തിനല്ലെന്നും അകാലിദള്‍ നേതാക്കള്‍ പറയുന്നു. സര്‍ക്കാരിനെതിരെയുള്ള അടുത്ത നീക്കം എന്താണെന്ന് ഇന്ന് ചര്‍ച്ചയും നടന്നു. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ ഈ ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ ഈ ബില്ലിനെ പരാജയപ്പെടുത്താന്‍ സാധിച്ചേക്കും. എന്നാല്‍ അതിനുള്ള സാധ്യത കുറവാണ്. പക്ഷേ ഇത് ബിജെപിയെ ബാധിക്കില്ലെന്ന് വിലയിരുത്തലിലാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍.

അതേസമയം സെപ്റ്റംബര്‍ 25ന് കര്‍ഷക സംഘടനകള്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഭാരത ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വെക്കാനും, ഏത് വിപണിയിലും വിറ്റഴിക്കാനും അനുമതി നല്‍കുന്നതാണ് ബില്‍. ഇതോടൊപ്പം വന്‍കിട കമ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് അവസരം നല്‍കുന്ന ബില്ലും കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പാസാക്കിയിരുന്നു. ഇതിനൊപ്പം അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്ന ബില്ലും ലോക്‌സ അംഗീകരിച്ചു. രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകര്‍ക്കുന്നതാണ് ഈ തീരുമാനമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.

സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഭാരത് ബന്ദിലേക്ക് കര്‍ഷകര്‍ നീങ്ങുന്നത്. പഞ്ചാബിലെ ഹരിയാനയിലെയും കര്‍ഷകര്‍ റോഡ് ഉപരോധിച്ചുള്ള സമരങ്ങള്‍ തുടരുകായണ്. ലോക്‌സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് മുമ്പ് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ ആവശ്യം. പ്രധാനമന്ത്രി ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തുന്നത്. കര്‍ഷകരില്‍ തെറ്റിദ്ധാരണയുണ്ടാക്കി പ്രക്ഷോഭത്തിലേക്ക് നയിക്കുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷവുമെന്ന് മോദി പറഞ്ഞു.

English summary
harsimrat kaur says she never called farm bills anit farmer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X