കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പോലീസുകാരന്‍ ദിവസം എത്ര 'ചായ' കുടിക്കും?

Google Oneindia Malayalam News

ദില്ലി: രണ്ട് പോലീസുകാര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ ചോദിച്ച ക്ഷേമാന്വേഷണമാണ് ഇതെന്ന് കരുതരുത്. വിവരാവകാശ നിയമ പ്രകാരം ദില്ലി പോലീസിനോട് ഒരു വിരുതന്‍ ചോദിച്ച ചോദ്യമാണിത്. ഇത് മാത്രമല്ല, ഇതുപോലെ രസകരമായ ചോദ്യങ്ങള്‍ വേറെയുമുണ്ട്. ദില്ലി നഗരത്തില്‍ എത്ര കാളവണ്ടികളുണ്ട്? ദില്ലിയില്‍ എത്ര മരങ്ങളുണ്ട്. ഇതിലെത്രയെണ്ണം ഉണങ്ങിയതാണ്, എത്രയെണ്ണം പച്ച? ഇങ്ങനെ പോകുന്നു സാമ്പിളുകള്‍.

2005 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ദില്ലി ആര്‍ ടി ഐ സെന്ററില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒന്നരലക്ഷത്തിലധികം ചോദ്യങ്ങളാണ് കിട്ടിയത്. 2014 സെപ്തംബര്‍ വരെ കിട്ടിയ ചോദ്യങ്ങളുടെ എണ്ണം 15803. 2013 ല്‍ ഇത് 30000 ത്തില്‍ കൂടുതലായിരുന്നു. ജനാധിപത്യത്തിന് ശക്തി പകരാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കിയ വിവരാവകാശ നിയമം പക്ഷേ കൂടുതല്‍ പേരും അധികൃതരെ നക്ഷത്രമെണ്ണിക്കാനാണ് ഉപയോഗിക്കുന്നത് എന്നാണ് പരാതി.

tea

വ്യക്തികള്‍ക്കോ സമൂഹത്തിനോ ഗുണകരമായ വിവരങ്ങള്‍ ആരായാനും ഉത്തരം കണ്ടെത്താനുമുള്ള ഏറ്റവും മികച്ച ഉപാധിയാണ് വിവരാവകാശ നിയമം. എന്നാല്‍ പലരും ഇത് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. യാതോരു അര്‍ഥവുമില്ലാത്ത മണ്ടന്‍ ചോദ്യങ്ങളാണ് പലരും ചോദിച്ചിരിക്കുന്നത്- ദില്ലി പോലീസ് ആര്‍ ടി ഐ സെല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരു പോലീസുകാരന്‍ എത്ര കപ്പ് ചായ കുടിക്കും എന്ന് ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍കാനാണ്. ഇയാള്‍ക്ക് മാത്രമല്ല, ദില്ലിയിലെ കാളവണ്ടികളുടെ എണ്ണം അന്വേഷിച്ചയാള്‍ക്കും ഇത് വരെ ഉത്തരം കൊടുത്തിട്ടില്ല. ദില്ലി പോലീസ് ആര്‍ ടി ഐ സെല്ലില്‍ 12 ഉദ്യോഗസ്ഥരാണ് ഉള്ളത്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമല്ല, ബംഗാളി, മറാത്തി ഭാഷകളിലും ഇവിടെ ചോദ്യങ്ങള്‍ കിട്ടാറുണ്ടത്രെ.

English summary
How many cups of tea have you had? RTI queries stump Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X