അവിഹിതം പുറത്തായി; ഭാര്യയെ ആസിഡ് കുടിപ്പിച്ചു
ദില്ലി: അവിഹിത ബന്ധം പുറത്തായതിന്റെ ദേഷ്യം തീര്‍ക്കാന്‍ വേണ്ടി ഭര്‍ത്താവ് യുവതിയെ ആസിഡ് കുടിപ്പിച്ചു. ഭാര്യ മരിച്ചാല്‍ കാമുകിയുമൊത്ത് കഴിയാം എന്ന് കരുതിയാണ് ഇയാള്‍ 30 കാരിയായ ഭാര്യയെ ആസിഡ് കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ദില്ലിയിലെ നന്ദ് നഗരി പ്രദേശത്താണ് സംഭവം നടന്നത്.
2004 ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ആറ് മാസം മുന്‍പാണ് ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട് എന്ന കാര്യം ഇവര്‍ മനസിലാക്കായിത്. ഇക്കാര്യത്തെ കുറിച്ച് ഇരുവരും തമ്മില്‍ വഴക്ക് കൂടുക പതിവായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഈ വിഷയത്തിലുണ്ടായ വഴക്കിനൊടുവിലാണ് ഇയാള്‍ ഭാര്യയെ ആസിഡ് കുടിപ്പിച്ചത്.

നാല് മാസം മുന്‍പ് ഭാര്യ സ്വന്തം വീട്ടിലേക്ക് പിണങ്ങിപ്പോകുകയും ഭര്‍ത്താവിനെതിരെ നന്ദ് നഗരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വനിതാ പോലീസ് സെല്‍ ഇടപെട്ട് ഇരുവരെയും യോജിപ്പിക്കുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ 27 ഞായറാഴ്ച രാത്രി ഇക്കാര്യം പറഞ്ഞ് വീണ്ടും വഴക്കുണ്ടായി. വഴക്കിനൊടുവില്‍ ഇയാള്‍ ഭാര്യയെ ബലം പ്രയോഗിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു.
ദില്ലിയിലെ ജി ടി ബി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി രണ്ട് ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി സാധാരണ ഗതിയിലായ ഇവരിപ്പോള്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടിലാണ. സംഭവത്തില്‍ ഭര്‍ത്താവ് യുവതിയോട് മാപ്പ് ചോദിച്ചു.












Click it and Unblock the Notifications