ദില്ലിക്ക് വേണ്ടി ഇരക്കാനും ആം ആദ്മി പാര്‍ട്ടി തയ്യാര്‍
ദില്ലി: തലസ്ഥാന നഗരത്തില്‍ അമ്പരപ്പിക്കുന്ന വിജയം നേടിയ ആം ആദ്മി പാര്‍ട്ടി ദില്ലിക്ക് വേണ്ടി എന്ത് ചെയ്യും? എന്തും ചെയ്യും. ദില്ലിയുടെ വികസനത്തിന് വേണ്ടി തങ്ങള്‍ ഇരക്കാന്‍ വരെ തയ്യാറാണ് എന്നാണ് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറയുന്നത്. മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കമുള്ള പരിപാടികള്‍ വേറെയുമുണ്ട്.

ദില്ലിയുടെ സൗകര്യങ്ങള്‍ കൂട്ടാന്‍ ഫണ്ട് തികയാതെ വന്നാല്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തെണ്ടാന്‍ വരെ ഞാനും അരവിന്ദ് കെജ്രിവാളും തയ്യാറാണ് - സിസോദിയ പറഞ്ഞു. ആവശ്യം വന്നാല്‍ ഫണ്ടുണ്ടാക്കാന്‍ വേണ്ടി ഞാനും കെജ്രിവാളും ആളുകള്‍ക്ക് മുന്നില്‍ ഇരക്കും. മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കും. നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുക തന്നെ ചെയ്യും.

ദില്ലിയില്‍ ജനങ്ങള്‍ നല്‍കിയ വിജയം വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും മനീഷ് സിസോദിയ പറഞ്ഞു. ജനങ്ങള്‍ ഞങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് ജനങ്ങള്‍ക്ക് സംശയം ഉണ്ടാകും. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കുക തന്നെ ചെയ്യും. അരവിന്ദ് കെജ്രിവാളിന്റെ ഡെപ്യൂട്ടിയായി സിസോദിയായിരിക്കും ദില്ലിയില്‍ ഉപമുഖ്യമന്ത്രിയാകുക.

ഉടന്‍ തന്നെ ഞങ്ങള്‍ നഗരത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനകം 15 ലക്ഷം ക്യാമറകളാണ് സ്ഥാപിക്കാന്‍ പോകുന്നത്. സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ബെംഗളൂരു പോലുള്ള നഗരങ്ങളെ ഞങ്ങള്‍ മാതൃകയാക്കും. സൗജന്യമായി വൈഫൈ നല്‍കാനും ആം ആദ്മി പാര്‍ട്ടിക്ക് പദ്ധതിയുണ്ട് എന്നാണ് അറിയുന്നത്.













Click it and Unblock the Notifications