കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്ക് ശക്തമായ മുന്നറിയിപ്പ്; ഇന്ത്യ, ജപ്പാന്‍, അമേരിക്ക, ഓസ്ട്രേലിയ കൂടിക്കാഴ്ച ദില്ലിയില്‍

Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ 'ക്വാഡ്' രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കുന്നു അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് അടുത്തയാഴ്ച വ്യക്തിപരമായ' കൂടിക്കാഴ്ച നടത്തുന്നത്. ചൈനക്കുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. സമീപകാലത്ത് ചൈനയുമായി നേരിട്ടും അല്ലാതെയുമുള്ള സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.

സുരക്ഷ സംബന്ധിച്ചുള്ള ചര്‍ച്ചകളായിരിക്കും പ്രധാനമായും നടക്കുകയെന്നാണ് സൂചന. സുരക്ഷിതമായ വിതരണ ശൃഖംല, തുറന്നതും സൗജന്യവുമായ ഇന്തോ-പസഫിക് തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചാ വിഷയമാവും. ഈ മാസം അവസനത്തോടെ യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോ​ണവൈറസ് വ്യാപനം ശക്തമായി തുടരുന്ന സമയത്ത് ദില്ലി അതിഥേയത്വം വഹിക്കുന്നുവെന്നതും കൂടിക്കാഴ്ച വ്യക്തിപരമാണെന്നതും ശ്രദ്ധേയമാണ്.

Recommended Video

cmsvideo
India, US, Australia And Japan Ministerial Meet In New Delhi To Send Strong Signal To China
 jaishankar

ഇന്ത്യക്കുള്ള പിന്തുണയും ചൈനക്കുള്ള മുന്നറിയിപ്പുമായാണ് ഈ നീക്കത്തെ കാണുന്നത്. നിലവില്‍ ഈ നാല് രാജ്യങ്ങളോട് ചൈനക്ക് പ്രശ്നങ്ങളുണ്ട്. ഇന്ത്യമായുള്ള ബന്ധമാണ് ഏറ്റവും സംഘര്‍ഷഭരിതമായി നില്‍ക്കുന്നത്. ഗാല്‍വാന്‍ അതിര്‍ത്തിയില്‍ കടന്നുകയറിയ ചൈന 20 ഇന്ത്യന്‍ സൈനികരെയാണ് കൊലപ്പെടുത്തിയത്. ഈ വിഷയം പരിഹരിക്കപ്പെടുന്നതിന് മുമ്പേ കഴിഞ്ഞ ദിവസങ്ങളിലും ചൈനയുടെ ഭാഗത്ത് നിന്നും അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായി.

കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നാലെ സാമ്പത്തിക പ്രതികാര നടപടിയുണ്ടാക്കുമെന്ന് ചൈന ഓസ്‌ട്രേലിയയെ ഭീഷണിപ്പെടുത്തുകയും ജാപ്പനീസ് നിയന്ത്രണത്തിലുള്ള സെൻകാക്കു ദ്വീപുകൾക്ക് ചുറ്റുമുള്ള കടൽ അതിക്രമിച്ച് കടക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. അമേരിക്കയാവട്ടെ ദീര്‍ഘകാലമായി പല വിഷയങ്ങളില്‍ ചൈനയുമായി പോരടിച്ചു കൊണ്ടിരിക്കുകയാണ്.

ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങള്‍ സപ്ലൈ ചെയിൻ റീസൈലൻസ് ഓർഗനൈസേഷൻ ആരംഭിക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചതിനെ തുടർന്നാണ് യോഗം നടക്കുന്നത്. സ്വതന്ത്രവും നീതിയുക്തവും സമന്വയിപ്പിച്ചതും വിവേചനരഹിതവും സുതാര്യവും പ്രവചനാതീതവും സുസ്ഥിരവുമായ വാണിജ്യ-നിക്ഷേപ അന്തരീക്ഷം നൽകുന്നതിൽ മുന്നിട്ടുനിൽക്കാൻ മൂന്ന് രാജ്യങ്ങളും ദൃഡനിശ്ചയമുള്ളവരാണെന്നാണ് ചൊവ്വാഴ്ചത്തെ പ്രഖ്യാപനത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

മുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി , അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതംമുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി , അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതം

 ഇന്ന് പിണറായി വിജയന്റെ 40 -ാം വിവാഹ വാർഷികം ; ആശംസയുമായി മുഹമ്മദ് റിയാസ് , ഏറ്റെടുത്ത് സോഷ്യൽ മീഡിയ ഇന്ന് പിണറായി വിജയന്റെ 40 -ാം വിവാഹ വാർഷികം ; ആശംസയുമായി മുഹമ്മദ് റിയാസ് , ഏറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
india, US, Australia and Japan ministerial meet in New Delhi to send strong signal to China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X