കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഐ-17 ഹെലികോപ്ടർ നവീകരണ കരാറിലും വന്‍ ക്രമക്കേടുകള്‍; കരാറിനെടുത്ത സമയം 15 വര്‍ഷമെന്നും സിഎജി

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനെതിരായി വിവിധ വിഷയങ്ങളില്‍ വിമര്‍ശനം ഉന്നയിക്കപ്പെടുന്നുണ്ട്. റഫാല്‍ ഇടപാടിലെ ഓഫ്സൈറ്റ് കരാറുകള്‍ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയ സിഎജി ഇന്ത്യൻ വ്യോമസേനയുടെ നവീകരണ പദ്ധതി ലക്ഷ്യം കണ്ടില്ലെന്നും വ്യക്തമാക്കുന്നു. വ്യോമസേനയുടെ എംഐ-17 (യുഎവി- അൺമാൻഡ് ഏരോ വെഹിക്കൾ) ആധുനികവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി എഞ്ചിനുകള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നവീകരണം

നവീകരണം

ഹെലികോപ്ടറുടെ പ്രവര്‍ത്തന ശേഷി നവീകരണത്തിലൂടെ വർദ്ധിപ്പിക്കുന്നതിനായി 2002 ലാണ് എശ്ചിനുകൾ വാങ്ങാൻ നിർദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ആസൂത്രണവും സംഭരണത്തിന്റെ വിവിധ ഘട്ടങ്ങളിലെ വിവേചനവും കാരണം പ്രതിരോധ മന്ത്രാലയം ഒരു ഇസ്രായേലി കമ്പനിയുമായി കരാറിലേര്‍പ്പെടുന്നതിനെടുത്ത കാലതാമസം 15 വര്‍ഷമാണ്. കരാർ പ്രകാരം നവീകരിച്ച 56 ഹെലികോപ്റ്ററുകളുടെ വിതരണം 2018 ജൂലൈയിൽ ആരംഭിച്ച് 2024 ഓടെ പൂർത്തീകരിക്കേണ്ടതുണ്ട്.

2 വര്‍ഷം കഴിയുമ്പോള്‍

2 വര്‍ഷം കഴിയുമ്പോള്‍

എന്നാല്‍ നവീകരണത്തിന് രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തന കാലാവധി അവസാനിക്കുമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആളില്ലാ ചോപ്പറുകള്‍ക്ക് എയ്‌റോ എഞ്ചിനുകൾ വാങ്ങുന്നതിലെ ക്രമക്കേടുകളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിൽ (ഐ‌എ‌ഐ) നിന്നാണ് ഇന്ത്യൻ വ്യോമസേന യു‌എ‌വി എഞ്ചിനുകൾ വാങ്ങിയത്.

ഇസ്രായേല്‍ കമ്പനി

ഇസ്രായേല്‍ കമ്പനി

ഈ ഇടപാടിന്‍റെ ഭാഗമായി ഇസ്രായേല്‍ കമ്പനി അനധികൃതമായി 3.16 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നും സിഎജിയുടെ കണ്ടെത്തലിലുണ്ട്. അഞ്ചു 914-എഫ് യു‌എ‌വി എഞ്ചിനുകൾ വാങ്ങുന്നതിനായി 2010 മാര്‍ച്ചിലാണ് കരാറുണ്ടാക്കുന്നത്. ഓരോന്നിനും 87.45 ലക്ഷം രൂപയായിരുന്നു വില. 2012 ല്‍ ഇതേ എഞ്ചിന്‍ ഡിആർഡിഒയുടെ എയ്റോനോട്ടിക്കൽ ഡവല്പമെൻ്റ് എസ്റ്റാബ്ലിഷ്മെന്റ് വാങ്ങിയത് 24.30 ലക്ഷം രൂപയ്ക്കാണ്.

 ഒരു ചോപ്പര്‍ നഷ്ടപ്പെട്ടു

ഒരു ചോപ്പര്‍ നഷ്ടപ്പെട്ടു

അന്താരാഷ്ട്ര വിപണിയില്‍ ഒരു എഞ്ചിന്റെ ശരാശരി വില 21-25 ലക്ഷം രൂപ. ഈ സാഹചര്യത്തിലാണ് അഞ്ച് യു‌എ‌വി എഞ്ചിനുകൾക്ക്‌ വിപണി വിലയെക്കാൾ കൂടുതൽ നൽകിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തെറ്റായ ലേബലില്‍ നിലവാരമില്ലാത എഞ്ചിനുകള്‍ വിതരണം ചെയ്ത് മൂലം അപകടത്തില്‍ ഒരു ചോപ്പര്‍ നഷ്ടപ്പെടുന്ന സാഹ്യചര്യമുണ്ടായെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.

Recommended Video

cmsvideo
Narendra Modi saves frauds like Vijay Mallya and Nirav Modi | Oneindia Malayalam
 ഓഫ്സൈറ്റ് കരാറുകള്‍

ഓഫ്സൈറ്റ് കരാറുകള്‍

റാഫേല്‍ ഇടപാടിലെ ഓഫ്സൈറ്റ് കരാറുകള്‍ സംബന്ധിച്ചും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നേരെ കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്കു കൈമാറുമ്പോൾ, കരാറിന്റെ ഭാഗമായുള്ള ചില നിബന്ധനകൾ നിർമാതാക്കളായ ദസോ ഏവിയേഷൻ പാലിച്ചില്ലെന്നാണ് പാര്‍ലമെന്‍റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നത്. റഫാലിന് മിസൈല്‍ സംവിധാനം നല്‍കുന്ന യൂറോപ്യന്‍ കമ്പനിയായ എബിഡിഎയും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും റിപ്പോട്ടിലുണ്ട്.

 ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും

 അഭിജിത്തിന്‍റേത് പിടിക്കപ്പെട്ട ആള്‍മാറാട്ടം മാത്രം;അദ്ദേഹത്തെ മാത്രം കുറ്റം പറയാനാകില്ലെന്ന് റിയാസ് അഭിജിത്തിന്‍റേത് പിടിക്കപ്പെട്ട ആള്‍മാറാട്ടം മാത്രം;അദ്ദേഹത്തെ മാത്രം കുറ്റം പറയാനാകില്ലെന്ന് റിയാസ്

English summary
Major irregularities in MI-17 helicopter contract; contract was for 15 years saya CAG
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X