കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദീഖ് കാപ്പന്റെ മോചനം: അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ഹത്രാസിലേക്ക് പോകുന്നതിനിടെ യുപി പൊലീസ് അറസറ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി. ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാനും കോടതി അനുമതി നല്‍കി. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് മാറ്റി. മലയാളി മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെയാണ് സിദ്ധീഖ് കാപ്പന് വേണ്ടി സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

വീണ്ടും നീറ്റ് പരീക്ഷ, മറ്റന്നാൾ പരീക്ഷ നടത്താൻ ഉത്തരവിട്ട് സുപ്രീം കോടതി, ഫലം 16ന്വീണ്ടും നീറ്റ് പരീക്ഷ, മറ്റന്നാൾ പരീക്ഷ നടത്താൻ ഉത്തരവിട്ട് സുപ്രീം കോടതി, ഫലം 16ന്

അലഹബാദ് കോടതിയില്‍ നിന്നും ജാമ്യം കിട്ടാത്ത സാഹചര്യത്തില്‍ ഇടപെടാമെന്ന ഉറപ്പും അലഹബാദ് കോടതി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടീലേക്കുള്ള യാത്രാമധ്യേയായിരുന്നു സിദ്ധീഖ് കാപ്പനേയും കൂടെയുണ്ടായിരുന്നവരേയും യുപി പൊലീസ് അറസറ്റ് ചെയ്തത്.

supreme-court

കാപ്പനെതിരെ യുഎപിഎയും ദേശദ്രോഹ കുറ്റവും ചുമത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മാധ്യപ്രവര്‍ത്തകനെതിരെ ഈ വകുപ്പുകള്‍ ചുമത്തിയത്. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരായിരുന്നു സിദ്ധീഖിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. കേരള പത്രപ്രവര്‍ത്തക യുണിയന്‍ ദില്ലി ഘടകത്തിന്‍റെ സെക്രട്ടറി കൂടിയാണ് സിദ്ധീക്ക് കാപ്പന്‍

ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയതല്ല; ചെയ്തത് മറ്റൊരു കാര്യം മാത്രമെന്ന് ഇടവേള ബാബുദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിയതല്ല; ചെയ്തത് മറ്റൊരു കാര്യം മാത്രമെന്ന് ഇടവേള ബാബു

Recommended Video

cmsvideo
Hathras Case: BJP's Shobha Surendran supports Yogi Adithyanath | Oneindia Malayalam

English summary
Journalist Siddique Kappan's custody: Supreme Court directs to approach Allahabad High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X