Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു; അതീവ ഗുരുതരം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഗാസിയാബാദ്: ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു. ഇന്നലെ രാത്രി ഗാസിയാബാദിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ പതിയുകയായിരുന്നു. വിക്രം ജോഷിയെന്ന മാധ്യമ പ്രവര്‍ത്തകനാണ് വെടിയേറ്റത്. വിക്രം തന്റെ രണ്ട് പെണ്‍മക്കളുള്‍ക്കൊപ്പം ബൈക്കില്‍ പോകവെ അഞ്ചംഗ സംഘം ഇവരെ തടയുകയും വെടി വെക്കുകയുമായിരുന്നു.

തലയ്ക്ക് വെടിയേറ്റ ജോഷി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഴുവന്‍ പ്രതികളും ഇതിനകം തന്നെ അറസ്റ്റിലായി. ഇവരെല്ലാം ജോഷിയുടെ കുടുംബത്തിന് പരിചിതരാണെന്ന് പൊലീസ് പറഞ്ഞു.

gun

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രണ്ട് മക്കളുമൊത്ത് ബൈക്കില്‍ വരുന്ന ജോഷിയെ സംഘം വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞയുടന്‍ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമല്ല. ജോഷിയെ സംഘം വലിച്ച് കാറില്‍ കയറ്റുന്നത് കാണാം. പിന്നീട് കാറില്‍ നിന്നും ആക്രമിച്ചതാവാമെന്ന് കരുതുന്നു. ആക്രമണത്തിന് ശേഷം സംഘം ജോഷിയെ റോഡിലെക്കിട്ടതോടെ അടുത്തെത്തിയ മകള്‍ പരിഭ്രാന്തയായി നിലവിളിക്കുകയായിരുന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങളോടെല്ലാം സഹായമഭ്യര്‍ത്ഥിച്ചതിന് പിന്നാലെ ഒരു സംഘം ഇവരെ ആശുപത്രിയിലവ്# എത്തിക്കുകയായായിരുന്നു.

Recommended Video

cmsvideo
    Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

    രാത്രി 10-30 നാണ് ആക്രമണം നടക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം.

    മാധ്യമപ്രവര്‍ത്തകന്റെ അനന്തരവളെ ഒരു സംഘം ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കി അടുത്ത ദിവസമാണ് മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചത്. എന്നാല്‍ പരാതി പ്രകാരം ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ആളുകള്‍ തന്നയാണ് മാധ്യമപ്രവര്‍ത്തകനെ ഉപദ്രവിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്റെ സഹോദരന്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+