കെജ്രിവാള് വാക്കുമാറി; ജാമ്യത്തുക കെട്ടിവെക്കാം
ദില്ലി: ബിജെപി നേതാവ് നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ട കേസില്‍ ജാമ്യത്തുക കെട്ടിവെക്കാന്‍ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമ്മതിച്ചു. നേരത്തെ ജാമ്യത്തുക അടക്കമുള്ള കോടതിയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാതിരുന്ന കെജ്രിവാളിനെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. രാജ്യത്ത് അഴിമതികള്‍ നടത്തിയ രാഷ്ട്രീയ നേതാക്കളുടെ പട്ടിക കെജ്രിവാള് പുറത്തിറക്കിയതുമായി ബന്ധപ്പെട്ടാണ് നിതിന്‍ ഗഡ്കരി കേസ് കൊടുത്തത്.
ജാമ്യത്തുക കെട്ടിവക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിനെ മെയ് 21 ന് കോടതി തീഹാര്‍ ജയിലില്‍ അയച്ചു. മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം വീണ്ടും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യത്തുക കെട്ടിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്നും കോടതി കെജ്രിവാളിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

താന്‍ ഒരു ആം ആദ്മിയാണെന്നും അഴിമതിക്കെതിരെ പോരാടുന്ന ആളാണെന്നും അതുകൊണ്ട് ജാമ്യമെടുക്കുന്നില്ല എന്നുമാണ് കെജ്രിവാള് കോടതിയില്‍ വാദിച്ചത്. കോടതി ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകാന്‍ തയ്യാറാണെന്നും കെജ്രിവാള് അറിയിച്ചെങ്കിലും ജാമ്യത്തുകയായ 10000 രൂപ കെട്ടിവെക്കാതെ ജാമ്യം അനുവദിക്കില്ലെന്ന് കോടതി തീര്‍ത്തുപറഞ്ഞു.
ജൂണ്‍ ആറ് വരെയാണ് കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി തീരാന്‍ പത്ത് ദിവസത്തോളം ബാക്കിനില്‍ക്കേയാണ് കെജ്രിവാള് ജാമ്യവ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായത്. 10000 രൂപയുടെ ബോണ്ട് ഒപ്പിട്ടുകഴിഞ്ഞു എന്നും ഇന്ന് തന്നെ കോടതിയില്‍ കെട്ടിവെക്കുമെന്നും കെജ്രിവാളിന്റെ അഭിഭാഷകന് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications