കെജ്രിവാളിന്റെ അകമ്പടി വാഹനംതട്ടി യുവാവിന് പരിക്ക്
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അകമ്പടി വാഹനം തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കിഴക്കന്‍ ദില്ലിയിലെ യമുന വിഹാര്‍ സ്വദേശിയായ കാസിഫ് സെയ്ദിക്കാണ് കെജ്രിവാളിന് അകമ്പടി വാഹനം ഇടിച്ച് പരിക്കേറ്റത്.
സെന്‍ട്രല്‍ ദില്ലിയില്‍ സെക്രട്ടേറയിറ്റിലെ രണ്ടാം നമ്പര്‍ ഗെയ്റ്റിന് മുമ്പിലായിരുന്നു അപകടം നടന്നത്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം. സെക്രട്ടേറിയറ്റില്‍ നിന്നും ഇറങ്ങിവന്ന കെജ്രിവാളിന് അകമ്പടി വന്ന വാഹനം ബൈക്ക് യാത്രക്കാരനെ തട്ടിവീഴ്ത്തുകയായിരുന്നു.

കംപ്യൂട്ടര്‍ മെക്കാനിക്കാണ് അപകടത്തില്‍പ്പെട്ട കാസിഫ് സെയ്ദിയെന്ന് പോലീസ് പറഞ്ഞു. കാലിനും ചുമലിനും മുഖത്തുമാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഉയന്‍ തന്നെ ഇയാളെ ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായ പരിക്കുകളൊന്നും കാസിഫ് സെയ്ദിക്ക് പറ്റിയിരുന്നില്ല. ഫസ്റ്റ് എയിഡ് നല്‍കിയ ശേഷം ഇയാളെ വിട്ടയച്ചു. എന്തായാലും സംഭവത്തില്‍ ദില്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 28 നാണ് അരവിന്ദ് കെജ്രിവാള്‍ ദില്ലിയിലെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.












Click it and Unblock the Notifications