Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നു

ദില്ലി: വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കടക്കുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് പ്രതിപക്ഷമായ ബി ജെ പി. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവഗണിക്കുകയാണ്. ഭരണരംഗത്ത് ദില്ലി സര്‍ക്കാര്‍ പരാജയമാണ്. ഈ സത്യത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി കെജ്രിവാള്‍ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രസ്താവനകള് ഇറക്കുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയുമാണ് കെജ്രിവാള്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. എന്നാല്‍ ഗാലറിക്ക് വേണ്ടി കളിക്കുന്ന തിരക്കിലാണ് കെജ്രിവാള്‍. ജനങ്ങളുടെ പ്രശ്‌നങ്ങളെ അദ്ദേഹം അവഗണിക്കുന്നു - ദില്ലി ബി ജെ പി നേതാവ് വിജയ് ഗോയല്‍ കുറ്റപ്പെടുത്തി.

aap

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി പരമാവധി പബ്ലിസിറ്റി ഉണ്ടാക്കുകയാണ് കെജ്രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ലക്ഷ്യം. ഭരണത്തില്‍ നേട്ടമുണ്ടാക്കാനാവില്ല എന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ കാണിച്ച് ജനശ്രദ്ധ പിടിച്ചുപറ്റുകയാണ് എ എ പി ചെയ്യുന്നത്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സ്മാരക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗോയല്‍.

ദില്ലി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ നടപടിയെടുക്കാന്‍ കെജ്രിവാള്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയമായ ഒത്തുകളിയാണ് ഇത്. സോമനാഥ് ഭാരതിയെയും മനീഷ് സിസോദിയെയും പോലുള്ള മന്ത്രിമാരെ സംരക്ഷിക്കുകയാണ് കെജ്രിവാള്‍ ചെയ്യുന്നത്. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി ഭരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+