Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ആപ്പ് ജയിക്കും, മൂന്നരത്തരം

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ അസംബ്ലി തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് ആം ആദ്മി പാര്‍ട്ടിക്ക് ഉറച്ച വിശ്വാസം. ഇത്തവണ പോരാട്ടം ബി ജെ പിയുമായി തങ്ങള്‍ നേരിട്ടായിരിക്കുമെന്നും പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസിനോട് ആ സ്‌നേഹമൊന്നും കെജ്രിവാള്‍ കാണിച്ചില്ല. ദില്ലിയില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമേ ഇല്ല എന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകള്‍.

കഴിഞ്ഞ തവണ കോണ്‍ഗ്രസും ബി ജെ പിയും ഞങ്ങളെ വളരെ ലഘുവായി എടുത്തു. മാധ്യമങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ സീറ്റുകള്‍ കിട്ടിയാലായി എന്നാണ്. ഇത്രയം സീറ്റുകള്‍ ഞങ്ങള്‍ക്ക് കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആരും കരുതിയില്ല - 49 ദിവസം ദില്ലി ഭരിച്ച മുന്‍ മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു.

arvind-latest

കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടമായി. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഒന്നിന് പുറകെ ഒന്നായി ബി ജെ പി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. എന്നാല്‍ ദില്ലിയില്‍ അവര്‍ ശ്വാസം കഴിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ്. തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ ഞായറാഴ്ച ബെംഗളൂരുവില്‍ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+