കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിരണ്‍ ബേദിയും ജയപ്രദയും ബിജെപിയില്‍?

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ തിരഞ്ഞെടുപ്പിന് മുമ്പായി കൂടുതല്‍ താരങ്ങള്‍ ബി ജെ പിയിലെത്തുന്നു. നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയപ്രദ, റിട്ട. ഐ പി എസ് ഓഫീസര്‍ കിരണ്‍ ബേദി എന്നിവര്‍ താമസിയാതെ ബി ജെ പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി വക്താവും ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന ഷാസിയ ഇല്‍മിയും ബി ജെ പിയിലെത്തുമെന്ന് അറിയുന്നു.

jayaprada

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നാല് മണിയോടെയാകും ഇവര്‍ പാര്‍ട്ടി അംഗത്വമെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. ഷാസിയ ഇല്‍മി അരവിന്ദ് കെജ്രിവാളിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ല എന്ന് ഇല്‍മി റിപ്പോര്‍ട്ടുകളോട് പ്രതകരിച്ചിരുന്നു.

kiran-bedi

ഷാസിയ ഇല്‍മിയല്ല, ജയപ്രദയാകും അരവിന്ദ് കെജ്രിവാളിനെതിരെ ന്യൂ ദില്ലി മണ്ഡലത്തില്‍ മത്സരിക്കുക എന്നാണ് തലസ്ഥാനത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ ജനതാ ദള്‍ സ്ഥാനാര്‍ഥിയായി 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജയപ്രദ തോറ്റുപോയിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ആര്‍ എല്‍ ഡി തുടങ്ങിയ പാര്‍ട്ടികളില്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

shazia-ilmi

ഇവരാരുമല്ല, കിരണ്‍ ബേദി കെജ്രിവാളിനെതിരെ മത്സരിക്കണമെന്നും ബി ജെ പിയില്‍ അഭിപ്രായമുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്ന്‍ അംഗമായിരുന്നു കിരണ്‍ ബേദി. ആം ആദ്മി പാര്‍ട്ടി രൂപീകരണത്തോടെയാണ് കിരണ്‍ ബേദി കെജ്രിവാളുമായി അകന്നത്. കഴിഞ്ഞ തവണ ദില്ലിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബി ജെ പി.

kiran-bedi-arvind
English summary
Kiran Bedi to join BJP ahead of Delhi election report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X