കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് പ്രവര്‍ത്തകയുമായി അവിഹിതം, കുമാര്‍ വിശ്വാസ് പെടുമോ?

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനുമായ കുമാര്‍ വിശ്വാസിനെ ദേശീയ വനിതാ കമ്മീഷന്‍ വിളിച്ചുവരുത്തി. വിശ്വാസിന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കും സ്മൃതി ഇറാനിക്കും എതിരെ മത്സരിച്ച നേതാവാണ് കുമാര്‍ വിശ്വാസ്.

ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്താണ് ഒരു വനിതാ പ്രവര്‍ത്തകയുമായി കുമാര്‍ വിശ്വാസിന് അടുപ്പം തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. കുമാര്‍ വിശ്വാസും പാര്‍ട്ടി പ്രവര്‍ത്തകയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കുമാര്‍ വിശ്വാസിന്റെ മൊഴി രേഖപ്പെടുത്താന്‍ വേണ്ടിയാണ് വനിതാ കമ്മീഷന്‍ വിളിച്ചുവരുത്തിയത്.

kumar-vishwas

തനിക്കെതിരായ ആരോപണങ്ങള്‍ കുമാര്‍ വിശ്വാസ് നിഷേധിച്ചിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത് എന്നാണ് ആരോപണങ്ങളോട് വിശ്വാസ് പ്രതികരിച്ചത്. അജയ് വോറ എന്നയാളാണ് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കള്‍ക്ക് കുമാര്‍ വിശ്വാസും പാര്‍ട്ടി പ്രവര്‍ത്തകയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കത്തെഴുതിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് വിശ്വാസ് അമേഠിയിലെ ഒരു പ്രവര്‍ത്തകയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് വോറയുടെ ആരോപണം. ഇക്കാര്യങ്ങള്‍ കുമാര്‍ വിശ്വാസിന്റെ ഭാര്യയ്ക്കും അറിയാമെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ അജയ് വോറയെ തന്റെ എതിര്‍പാര്‍ട്ടിക്കാര്‍ ഉപയോഗിക്കുകയാണ് എന്ന് വിശ്വാസ് കുറ്റപ്പെടുത്തി. പാര്‍ട്ടി നേതൃത്വം ഈ വിവാദത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

English summary
The Commission for Women in New Delhi has summoned, Kumar Vishwas over a complaint of him having an illicit relationship with a party volunteer of the Aam Admi Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X