Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ പോലീസ് പൂസായി, നാട്ടുകാര്‍ കൈവെച്ചു!

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ പോലീസിനെക്കുറിച്ച് ഒന്നാമതേ ആര്‍ക്കും നല്ലതൊന്നും പറയാനില്ല. സ്ത്രീകളുടെ സുരക്ഷ മുതല്‍ മാഫിയകളെ സംരക്ഷിക്കുന്നത് വരെയുള്ള വിവാദ വിഷയങ്ങളില്‍ പ്രതിസ്ഥാനത്താണ് പലപ്പോഴും ഇവിടത്തെ പോലീസ്. ഇപ്പോഴിതാ, മദ്യപിച്ച് ലക്കുകട്ട് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ദില്ലിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥ.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ പ്രകടനം. കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ക്കൊപ്പം എസ് ഐയും ഉണ്ടായിരുന്നു. ഇദ്ദേഹവും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നത്രെ. നാല് യാത്രക്കാരുള്ള ഒരു എര്‍ട്ടിഗ കാര്‍ ഇവരെ ഓവര്‍ടേക്ക് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

delhi-map

ഈ കാറിനെ പിന്തുടര്‍ന്ന് പിടിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥ ഡ്രൈവറെ വലിച്ച് താഴെയിട്ട് മര്‍ദ്ദിച്ചു. ഞാന്‍ ആരാണെന്ന് നിനക്കറിയില്ല. പോലീസാണ് ഞാന്‍. എന്നോട് കളിക്കരുത് എന്ന് പറഞ്ഞായിരുന്നത്രെ മര്‍ദ്ദനം. എര്‍ട്ടിഗയില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ വനിതാ പോലീസിന്റെ ഒപ്പം ഉണ്ടായിരുന്ന എസ് ഐ ചീത്തവിളിക്കാനും തുടങ്ങി.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമം നടത്തി. പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച അവസ്ഥയിലാണ് എന്ന് മനസ്സിലായ നാട്ടുകാരില്‍ ചിലര്‍ ഇവരുടെ മേല്‍ കൈവെക്കുകയായിരുന്നു. 100 ല്‍ വിളിച്ച് രജൗരി ഗാര്‍ഡന്‍ പോലീസിനെ സ്ഥലത്തെത്തിച്ച ശേഷമാണ് പോലീസ് ഉദ്യോഗസ്ഥ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. അടിപിടിക്കിടയില്‍ ഇവരുടെ വസ്ത്രങ്ങള്‍ കീറിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+