ബിജെപിയും ആപ്പും കൂടിയാലും കോണ്‍ഗ്രസിനൊപ്പം എത്തില്ല
ദില്ലി: തലക്കെട്ട് കണ്ട് ആരും ചിരിക്കരുത്. ദില്ലിയിലെ സീറ്റിന്റെ കാര്യമല്ല പറയുന്നത്. 32 ഉം 28 ഉം സീറ്റുകളുണ്ടായിരുന്ന ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും ഒന്നിച്ച് കൂടി ഏഴെണ്ണമുള്ള കോണ്‍ഗ്രസിനെ തോല്പിക്കുന്ന കാര്യമല്ല ഇത്. മൂന്ന് പ്രധാന പാര്‍ട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരുടെ ആസ്തിയുടെ കണക്കാണ് ഇവിടെ ചര്‍ച്ചാ വിഷയം.

വോട്ടിന്റെ കാര്യത്തില്‍ വലിയ പ്രതീക്ഷയില്ലെങ്കിലും ഈ ഒരു കാര്യത്തിലെങ്കിലും ബി ജെ പിയെയും ആം ആദ്മി പാര്‍ട്ടിയെയും തോല്‍പ്പിച്ചു എന്ന് കോണ്‍ഗ്രസിനും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കനും ആശ്വസിക്കാം. 16 കോടിയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അജയ് മാക്കന്റെ ആസ്തി. കിരണ്‍ ബേദിയുടെ 11.6 കോടിയും കെജ്രിവാളിന്റെ 2.1 കോടിയും കൂട്ടിയാലും മാക്കന്റെ അടുത്ത് പോലും എത്തില്ല.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ ആസ്തിയില്‍ ഇത്ര വലിയ വര്‍ദ്ധനവ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. 2009 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ നാലിരട്ടിയാണ് ഇപ്പോള്‍ മാക്കന്റെ ആസ്തി. കഴിഞ്ഞ ഏപ്രിലില്‍ മത്സരിക്കുമ്പോള്‍ ഇത് 6.1 കോടി ആയിരുന്നത്രെ. യു പി എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അജയ് മാക്കന്റെ ഇപ്പോഴത്തെ ആസ്തി 16 കോടിയാണ്.

പിതാവ് മരിച്ച ശേഷം കിട്ടിയ സ്വത്തില്‍ നിന്നാണ് മാക്കന്റെ ആസ്തി ഇത്രയും കൂടിയത് എന്നാണ് ഇദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിക്കുന്നത്. ആസ്തിയുടെ കാര്യത്തില്‍ പിന്നിലാണെങ്കിലും കേസുകളുടെ കാര്യത്തില്‍ കെജ്രിവാളാണ് മുന്നില്‍. മാക്കന്റെ പേരില്‍ ഒന്നും കെജ്രിവാളിന്റെ പേരില്‍ 10 ഉം കേസുകളുണ്ട്. ഫെബ്രുവരി 7 നാണ് ദില്ലിയില്‍ വോട്ടെടുപ്പ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications