കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണത്തിന് ആര്‍ത്തി കൂടി; ലിവ് ഇന്‍ പാര്‍ട്ണറെ കൊന്നു

Google Oneindia Malayalam News

ദില്ലി: ബന്ധം പിരിയാന്‍ വിസമ്മതിച്ച ലിവ് ഇന്‍ പാര്‍ട്ണറെ 32 കാരനായ യുവാവ് കൊലപ്പെടുത്തി. തെക്കന്‍ ദില്ലിയിലെ നേബ് സരായിലാണ് സംഭവം. സെപ്തംബര്‍ 17 നാണ് സംഭവം പുറത്തറഞ്ഞത്. മൃതദേഹം അഴുകിയ ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന് വിവരം അറിഞ്ഞ അയല്‍ക്കാരാണ് പോലീസില്‍ വിളിച്ച് കാര്യം പറഞ്ഞത്. സീമ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സീമയുടെ ലിവ് ഇന്‍ പാര്‍ട്ട്ണറായ പങ്കജ് ഒളിവിലാണ്. അലഹാബാദ് സ്വദേശിയായ ഇയാളെ ഏറെ നാളത്തെ തിരച്ചിലിന് ശേഷം പോലീസ് പിടികൂടി. സീമ പങ്കജിനോട് കൂടെക്കൂടെ പണം ആവശ്യപ്പെടുമായിരുന്നു എന്നും ഇതേത്തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലാണ് സീമ കൊല്ലപ്പെട്ടത് എന്നുമാണ് കരുതപ്പെടുന്നത്. മുംബൈയില്‍ നിന്നും നാല് വര്‍ഷം മുമ്പാണ് ഇവര്‍ ദില്ലിയിലെത്തി താമസം തുടങ്ങിയത്.

delhi

വര്‍ഷങ്ങളായി ഒന്നിച്ചു ജീവിക്കുന്ന ഇവര്‍ വിവാഹം കഴിച്ചിരുന്നില്ല. സീമയുമായുള്ള ബന്ധം പിരിയാന്‍ പങ്കജ് ആഗ്രഹിച്ചിരുന്നത്രെ. എന്നാല്‍ ബന്ധം പിരിഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും എന്ന് പറഞ്ഞ് സീമ പങ്കജിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വഴക്കിനിടെ പങ്കജ് സീമയുടെ കഴുത്ത് ദുപ്പട്ട കൊണ്ട് വരിഞ്ഞുമുറുക്കി.

ബോധരഹിതയായ സീമയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഇയാള്‍ സ്ഥലം വിടുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. വീട് പുറത്തുനിന്നും പൂട്ടിയ ശേഷമാണ് ഇയാള്‍ പോയത്. വെല്‍ഡറായി ജോലി നോക്കിയിരുന്ന പങ്കജിന് സാധിക്കുന്നതിലും കൂടുതല്‍ പണം സീമ ഇയാളില്‍ നിന്നും ഇടക്കിടെ ആവശ്യപ്പെടുമായിരുന്നത്രെ.

English summary
A 32-year-old man has been arrested for murdering his live-in partner in their flat in Neb Sarai, south Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X