കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി ഷോ പ്രചോദനമായി, 25കാരിയെ ഭര്‍ത്താവ് കൊന്നു

Google Oneindia Malayalam News

ദില്ലി: ടി വിയിലെ ക്രൈം ഷോയില്‍ പ്രചോദനം ഉള്‍ക്കൊണ്ട ഭര്‍ത്താവ് 25 കാരിയെ കൊലപ്പെടുത്തി. തലസ്ഥാന നഗരമായ ദില്ലിയിലാണ് സംഭവം. വിവാഹത്തിന് മുമ്പേ കാമുകനില്‍ നിന്നും ഗര്‍ഭം ധരിച്ച ഭാര്യയെ സൂക്ഷ്മമായ പദ്ധതിയൊരുക്കിയ ശേഷം ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരാളുമായി താന്‍ ഇഷ്ടത്തിലാണെന്നും ഗര്‍ഭിണിയാണ് എന്നും ഭാര്യ തന്നെയാണ് ഇയാളെ അറിയിച്ചതത്രെ.

സൈമ എന്ന 25 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സൈമയുടെ ബന്ധം അറിഞ്ഞതിന് ശേഷം ഭര്‍ത്താവ് ഫരീദ് ഇവരെ മിക്കവാറും ദിവസങ്ങളില്‍ മര്‍ദ്ദിക്കുമായിരുന്നത്രെ. ഭാര്യയുമായി ശാരീരികമായി അകന്നുകഴിഞ്ഞ ഫരീദ് വീട്ടുചെലവിനോ വസ്ത്രങ്ങള്‍ക്കോ പണം കൊടുക്കാതായി. മറ്റ് സ്ത്രീകളുമായി ബന്ധപ്പെട്ടാണ് ഫരീദ് സൈമയോട് പകരംവീട്ടിയത്. ഇക്കാരണങ്ങള്‍ പറഞ്ഞ് ഇരുവരും കലഹിക്കുക പതിവായിരുന്നു എന്ന് പോലീസ് പറഞ്ഞു.

delhi-map

ഇന്റര്‍നെറ്റ് ഇപയോഗിച്ചുള്ള ഒരു കൊലപാതകവും അതിന്റെ അന്വേഷണവും വിവരിക്കുന്ന ടി വി പരിപാടി കണ്ട ഫരീദ് സമാനമായ രീതിയില്‍ സൈമെയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. സംഭവദിവസം താന്‍ വീട്ടിലില്ല എന്ന് വരുത്തിത്തീര്‍ക്കാനായി സൈമയുടെ വീട്ടില്‍ പോയി അവരുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ആദ്യം ചെയ്തത്.

രാത്രിയോടെ തിരിച്ച് സ്വന്തം വീട്ടിലെത്തിയ ഫരീദ് ഒരിക്കല്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല. ഓട്ടോറിക്ഷയിലാണ് ഫരീദ് യാത്ര ചെയ്തത്. വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കലഹിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കറിക്കത്തി ഉപയോഗിച്ച് പന്ത്രണ്ട് തവണ കുത്തി കൊലപ്പെടുത്തി. പിറ്റേ ദിവസം വീട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഫരീദിനെ വേണ്ടപോലെ ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ പുറത്തുവന്നു.

English summary
Man murders wife for infidelity in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X