കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിംഗിന് വെള്ളവും കറണ്ടും ഫ്രീ!

Google Oneindia Malayalam News

ദില്ലി: കാര്യം സബ്‌സിഡി എന്ന ആശയത്തോട് വലിയ പ്രതിപത്തിയൊന്നും ഇല്ലാത്ത ആളാണ്, എന്നാലും മെയ് 16 കഴിഞ്ഞാല്‍ പിന്നെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കറണ്ട് ബില്ലും വെള്ളത്തിന്റെ ബില്ലും അടക്കില്ല. മന്‍മോഹന്‍ സിംഗ് നിയമം തെറ്റിക്കും എന്നൊന്നുമല്ല കേട്ടോ പറഞ്ഞത്, മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് വെള്ളത്തിനും കറണ്ടിനും ബില്ലടക്കേണ്ട എന്ന പുതിയ നിയമമാണ് മന്‍മോഹന് ഉപകാരമാകുക.

മൂന്നാമതൊരു തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇല്ല എന്ന് മന്‍മോഹന്‍ സിംഗ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സ്ഥാനമൊഴിഞ്ഞ ശേഷം മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ വീട്ടിലേക്കാകും സിംഗ് താമസം മാറ്റുക. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് താമസിച്ചിരുന്ന വീടാണിത്. രണ്ടര ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നാല് ബെഡ്‌റൂം കെട്ടിടമാണിത്. 14 സഹായികളെയും സിംഗിന് കിട്ടും.

manmohan-singh

മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് വെള്ളത്തിന്റെയും കറണ്ടിന്റെയും ബില്‍ ഇളവുചെയ്യാനായി ആഭ്യന്തര മന്ത്രാലയമാണ് ശുപാര്‍ശ ചെയ്തത്. ഗുണഭോക്താക്കളുടെ എണ്ണം കുറവായതിനാല്‍ ഇത് കാരണം വലിയ നഷ്ടം വരില്ല എന്നാണ് മന്ത്രാലയം പറയുന്നത്. ദില്ലിയില്‍ സര്‍ക്കാര്‍ വക കെട്ടിടത്തില്‍ താമസിക്കുന്ന മുന്‍ പ്രധാനമന്ത്രിമാര്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. മുന്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര്‍ക്ക് താമസവും കറണ്ടും വെള്ളവും സൗജന്യമാണ്.

മന്‍മോഹന്‍ സിംഗിന് മാത്രമല്ല, മുന്‍ പ്രധാനമന്ത്രിമാരായ എ ബി വാജ്‌പേയി, എച്ച് ഡി ദേവ ഗൗഡ എന്നിവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. രണ്ട് മുന്‍ പ്രധാനമന്ത്രിമാര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ, ഐ കെ ഗുജ്‌റാള്‍ ആണ് ഏറ്റവും അവസാനമായി അന്തരിച്ച മുന്‍ പ്രധാനമന്ത്രി. 2012 നവംബര്‍ 30 നായിരുന്നു മുന്‍ പ്രധാനമന്ത്രിയായ ഐ കെ ഗുജ്‌റാളിന്റെ അന്ത്യം.

English summary
Prime minister Manmohan Singh to get free water, power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X