ഡൽഹിയിൽ കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തം; ജനലിലൂടെ കയറിൽ തൂങ്ങി രക്ഷപ്പെട്ട് വിദ്യാർത്ഥികൾ
ഡൽഹി: ഡൽഹിയിൽ കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തം. മുഖർജി നഗറിലെ കെട്ടിടത്തിൽ ഉച്ചയ്ക്ക് 12.30യോടെയാണ് തീപിടത്തമുണ്ടായത്. വിദ്യാർത്ഥികൾ ജനൽ വഴി കയറിൽ തൂങ്ങിയാണ് രക്ഷപ്പെട്ടത്. ഇതിനിടെ നാല് വിദ്യാർത്ഥിക്ക് പരിക്കേറ്റു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.11 അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

നാല് നില കെട്ടിടത്തിന്റെ ഏറ്റവും താഴെ നിലയിലുള്ള വൈദ്യുതി മീറ്ററിൽ നിന്നാണ് തീപിടിത്തമുണ്ടായത്. തുടർന്ന് പുക പടരുകയായിരുന്നു. ഇതോടെ കുട്ടികൾ പരിഭ്രാന്തരായി. കെട്ടിടത്തിന്റെ ജനലിലൂടെ പുറത്ത് ചാടിയ വിദ്യാർത്ഥികൾ കയറിൽ തൂങ്ങിയിറങ്ങി രക്ഷപ്പെടുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
12.30ഓടെയാണ് തീപിടിത്തം സംബന്ധിച്ച് വിവരം ലഭിച്ചതെന്നും എല്ലാ വിദ്യാർത്ഥികളേയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായും അഗ്നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.












Click it and Unblock the Notifications