കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മായാവതി, കോണ്‍ഗ്രസിനും കുറ്റപ്പെടുത്തല്‍!!

Google Oneindia Malayalam News

ദില്ലി: സുശാന്തിന്റെ സിംഗ് രജ്പുത്തിന്റെ മരണത്തില്‍ രാഷ്ട്രീയ നീക്കവുമായി മായാവതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് അവര്‍. ബീഹാറിലെയും മഹാരാഷ്ട്രയിലെയും പോലീസ് അന്വേഷിക്കുന്നതിനേക്കാള്‍ നല്ലതാണ് സിബിഐ അന്വേഷിക്കുന്നതെന്ന് മായാവതി പറഞ്ഞു. കോണ്‍ഗ്രസിനെ രൂക്ഷമായി ഈ വിഷയത്തില്‍ മായാവതി വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഈ കേസിനെ ഉപയോഗിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് രണ്ട് തരത്തിലുള്ള രാഷ്ട്രീയ സമീപനമാണ് നടത്തുന്നതെന്നും മായാവതി ആരോപിച്ചു.

1

കേസില്‍ പുതിയ വിവാദങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് മായാവതിയുടെ പുതിയ ആരോപണങ്ങള്‍ വന്നിരിക്കുന്നത്. സുശാന്തിന്റെ പിതാവ് കെകെ സിംഗ് ബീഹാര്‍ പോലീസില്‍ കാമുകി റിയാ ചക്രവര്‍ത്തിക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുകയാണ്. റിയയാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബീഹാര്‍ പോലീസിലെ ഒരു ടീം മുംബൈയില്‍ എത്തുകയും ചെയ്തു. മുംബൈ പോലീസ് അന്വേഷിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ളതാണ് ഇത്. പ്രൊഫഷണല്‍ ശത്രുതയാണ് മുംബൈ പോലീസ് അന്വേഷിക്കുന്നത്.

Recommended Video

cmsvideo
Sushant Singh Rajput's Last Movie Dil Bechara Breaks Records | Oneindia Malayalam

കേസ് സിബിഐക്ക് വിടേണ്ടെന്ന നിലപാടിലാണ് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. കോണ്‍ഗ്രസ് നേതാവായ ദേശ്മുഖിനെയാണ് മായാവതി വിമര്‍ശിച്ചിരിക്കുന്നത്. അതേസമയം ബീഹാറിലെ കോണ്‍ഗ്രസ് നേതൃത്വം സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ആവശ്യം സുശാന്തിന് നീതി ലഭിക്കുകയല്ല. മറിച്ച് അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാണിക്കുക മാത്രമാണ്. ഇതൊരിക്കലും ശരിയല്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ ഗൗരവത്തോടെ ഇക്കാര്യം കാണണമെന്നും മായാവതി പറഞ്ഞു. നിലവില്‍ ആത്മഹത്യക്ക് അപ്പുറത്തേക്ക് കേസ് നീളാനുള്ള സാധ്യതയുമില്ല.

അതേസമയം സുശാന്തിന്റെ മരണത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തില്‍ മറുപടിയുമായി ബിജെപി എംപി ബാബുല്‍ സുപ്രിയോ രംഗത്തെത്തി. മഹേഷ് ഭട്ടും മുകേഷ് ഭട്ടും തെറ്റായ ചില കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടാണ് ഇത്തരം വിഷപ്രചാരണങ്ങള്‍ ആലിയ ഭട്ട് നേരിടേണ്ടി വന്നതെന്ന് സുപ്രിയോ പറഞ്ഞു. പര്‍വീണ്‍ ബാബിയുമായി സുശാന്തിനെ താരതമ്യം ചെയ്യാന്‍ മഹേഷ് ഭട്ടിന് ആരാണ് അനുമതി നല്‍കിയത്. ആലിയക്കെതിരെയുള്ള ട്രോളിംഗ് ക്രിമിനല്‍ കുറ്റമാണ്. ഇവരെയൊക്കെ എത്രയും പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്യണമെന്നും സുപ്രിയോ ആവശ്യപ്പെട്ടു. ബോളിവുഡിനെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സുപ്രിയോ വ്യക്തമാക്കി.

English summary
mayawati wants cbi investigation on sushant singh rajput's death, criticize congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X