കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സര്‍ക്കാരിനുള്ള പിന്തുണ ബിന്നി പിന്‍വലിച്ചു

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി റിബല്‍ എം എല്‍ എ വിനോദ് കുമാര്‍ ബിന്നി അറിയിച്ചു. താനടക്കം മൂന്ന് എം എല്‍ എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീഹബ് ജങിനെ കണ്ട് അറിയിക്കുമെന്നും ബിന്നി പറഞ്ഞു.

വിനോദ് കുമാര്‍ ബിന്നിയെ ഉപയോഗിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു എന്ന് കെജ്രിവാളും കൂട്ടരും ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെ ബിന്നി നിഷേധിച്ചു. ബി ജെ പിയുമായി തനിക്ക് യാതൊരു തരത്തിലുള്ള അടുപ്പവും ഇല്ല.

binny

ദില്ലിയിലെ സ്വതന്ത്ര എം എല്‍ എയായ രണ്‍ബീര്‍ ഷേക്ക്, ജെ ഡി യുവിന്റെ ഷോയിബ് ഇഖ്ബാല്‍ തുടങ്ങിയവര്‍ തനിക്കൊപ്പമുണ്ട് എന്നാണ് വിനോദ് കുമാര്‍ ബിന്നി അവകാശപ്പെടുന്നത്. മറ്റൊരു എം എല്‍ എയുടെ പിന്തുണയും ബിന്നിക്കുണ്ടെന്ന് പറയപ്പെടുന്നു. ഈ നാല് എം എല്‍ മാരും പിന്തുണ പിന്‍വലിക്കുമെന്ന് ഗവര്‍ണറെ അറിയിക്കാനാണ് ബിന്നിയുടെ പരിപാടി.

70 അംഗ ദില്ലി നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ എട്ട് എം എല്‍ എമാരും ജെ ഡി യുവിന്റെ ഒരു എം എല്‍ എയും സ്വതന്ത്രനായ മറ്റൊരംഗവും ആപ്പ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. പ്രതിപക്ഷമായ ബി ജെ പിക്ക് സഭയില്‍ 32 അംഗങ്ങളുണ്ട്.

കോമണ്‍വെല്‍ത്ത് അഴിമതിക്കേസ്, ദില്ലിയിലെ സ്ത്രീ സുരക്ഷ, ജലവിതരണം, വൈദ്യുതി സബ്‌സിഡി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്തതിനാണ് വിമത എം എല്‍ എ വിനോദ് കുമാര്‍ ബിന്നിയെ എ എ പി പുറത്താക്കിയത്. കെജ്രിവാളിന് ഷീല ദീക്ഷിതിന്റെ സന്ദീപ് ദീക്ഷിതുമായി അടുത്ത ബന്ധമുണ്ടെന്നും ബിന്നി ആരോപിച്ചിരുന്നു.

English summary
Rebel MLA Vinod Kumar Binny withdraws his support to Delhi Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X