കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലന്റൈന്‍ ദിനത്തില്‍ യുവതിയെ കുത്തിക്കൊന്നു

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്തിനടുത്തുള്ള കരോള്‍ ബാഗിള്‍ യുവതിയെ കുത്തിക്കൊന്നു. വാലന്റൈന്‍ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 7.30നാണ് സംഭവം. നോയിഡയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്ന സിമ്രാന്‍ജീത് കൗറാണ് (27)ദാരുണമായി കൊല്ലപ്പെട്ടത്.

ഏറെ നേരം യുവതിയെ പിന്തുടര്‍ന്നതിനുശേഷമായിരുന്നു കൊലപാതകം. സിമ്രാന്‍ ബന്ധുവിന്റെ വീട്ടിലേക്ക് കയറുന്നതിന് ഏതാനും സെക്കന്റുകള്‍ക്ക് മുമ്പ് തടഞ്ഞുനിര്‍ത്തി ഇരുതലമൂര്‍ച്ചയുള്ള കത്തി നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു. കത്തി ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

stab

സിസിടിവി ദൃശ്യങ്ങളില്‍ കറുത്ത ജീന്‍സും വെള്ള ജാക്കറ്റും ധരിച്ച യുവാവ് പിന്തുടരുന്നത് പതിഞ്ഞിട്ടുണ്ട്. മോഷണമായിരുന്നില്ല യുവാവിന്റെ ലക്ഷ്യമെന്ന് പോലിസ് സംശയിക്കുന്നു. കാരണം യുവതിയുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പോ, മൊബൈല്‍ ഫോണോ നഷ്ടപ്പെട്ടിട്ടില്ല.

വാലന്റൈന്‍ ദിനത്തില്‍ ആക്രമണം നടത്തിയത് ഏറെ ദുരൂഹത സൃഷ്ടിയ്ക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യക്തി വിരോധമുള്ള വ്യക്തിയോ അല്ലെങ്കില്‍ അയാള്‍ ഏല്‍പ്പിച്ച മറ്റൊരാളോ ആണ് കൊല നടത്തിയതെന്ന് പോലിസ് സംശയിക്കുന്നു.

മോഷണശ്രമം പരാജയപ്പെട്ടതാണോ എന്ന സംശയവും ബാക്കിയുണ്ട്. ആക്രമണമുണ്ടായപ്പോള്‍ 'ചാര്‍ ചോര്‍' എന്നാണ് യുവതി വിളിച്ചു കൂവിയത്. ഇതിനര്‍ത്ഥം അറിയാത്ത ഒരാളാണ് മുന്നിലെത്തിയതെന്നു തന്നെയാണ്. ആരെങ്കിലും ആസൂത്രണം ചെയ്ത് കൊന്നതാണോ എന്ന് സംശയിക്കുമ്പോള്‍ യുവതി ബന്ധുവീട്ടില്‍ പോകുന്ന കാര്യം എങ്ങനെയറിഞ്ഞുവെന്ന സംശയം ഉയരും.

ഭര്‍ത്താവിന് മാത്രമേ യുവതിയുടെ യാത്രയെ കുറിച്ച് അറിയുമായിരുന്നുള്ളൂ. എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് മന്‍വീത് സിങിനെ പ്രത്യക്ഷത്തില്‍ സംശയിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ബന്ധുക്കള്‍ക്കുള്ളത്. പിന്നെ ആളുമാറി വധിച്ചതാകാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

English summary
An assailant plunged a knife into the heart of a 26-year-old married woman in Karol Bagh around 7.30pm on Valentine's Day, killing her almost instantly. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X